2 Corinthians 1:12 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ലൗകികമായ ജ്ഞാനമല്ല, പ്രത്യുത ദൈവദത്തമായ നിഷ്കപടതയും ആത്മാര്‍ഥതയുമാണ് ഈ ലോകത്തിലുള്ള ഞങ്ങളുടെ ജീവിതത്തെയും വിശിഷ്യ, നിങ്ങളോടുള്ള ബന്ധത്തെയും ഭരിക്കുന്നതെന്നു ഞങ്ങളുടെ മനസ്സാക്ഷിക്ക് ഉറപ്പുണ്ട്. അതിലാണ് ഞങ്ങള്‍ അഭിമാനം കൊള്ളുന്നത്.
Malayalam (ERV) WBTC Bible
ഈ ലോകത്തില്‍ ഞങ്ങള്‍ ചെയ്ത എല്ലാ പ്രവര്‍ത്തികള്‍ക്കും ദൈവത്തില്‍ നിന്നും കിട്ടിയ ശുദ്ധഹൃദയത്തോടെയും ആത്മാര്‍ത്ഥതയോടെയും ഞങ്ങള്‍ പ്രവര്‍ത്തിച്ചു. തുറന്ന ഹൃദയത്തോടെ ഇതു സത്യമാണെന്ന് എനിക്കു പറയാനാകും. അതില്‍ ഞങ്ങള്‍ അഭിമാനിക്കുകയും ചെയ്യുന്നു. നിങ്ങളോടൊത്തു ഞങ്ങള്‍ ചെയ്തവ കൂടുതല്‍ സത്യമാണ്. ലൌകീകമായ വിജ്ഞാനം കൊണ്ടല്ല, ദൈവത്തിന്‍റെ കൃപകൊണ്ടാണ് ഞങ്ങളിതു ചെയ്തത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞങ്ങൾ ലോകത്തിൽ, വിശേഷാൽ നിങ്ങളോടു, ജഡജ്ഞാനത്തിൽ അല്ല, ദൈവകൃപയിലത്രേ, ദൈവം നല്കുന്ന വിശുദ്ധിയിലും നിർമ്മലതയിലും പെരുമാറിയിരിക്കുന്നു എന്നു ഞങ്ങളുടെ മനസ്സാക്ഷിയുടെ സാക്ഷ്യം തന്നേ ഞങ്ങളുടെ പ്രശംസ.
Malayalam 1992 MBSI
ഞങ്ങള്‍ ലോകത്തില്‍, വിശേഷാല്‍ നിങ്ങളോടു, ജഡജ്ഞാനത്തില്‍ അല്ല, ദൈവകൃപയിലത്രേ, ദൈവം നലകുന്ന വിശുദ്ധിയിലും നിര്‍മ്മലതയിലും പെരുമാറിയിരിക്കുന്നു എന്നു ഞങ്ങളുടെ മനസ്സാക്ഷിയുടെ സാക്ഷ്യം തന്നേ ഞങ്ങളുടെ പ്രശംസ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ലോകത്തിൽ ഞങ്ങളുടെ പെരുമാറ്റം, വിശേഷാൽ നിങ്ങളോട്, മാനുഷികജ്ഞാനത്തിൽ അല്ല, ദൈവകൃപയിൽ തന്നെ, നിർമ്മലതയിലും ദൈവിക പരമാർത്ഥതയിലും ആയിരുന്നു എന്ന ഞങ്ങളുടെ മനസ്സാക്ഷിയുടെ സാക്ഷ്യമാണ് ഞങ്ങളുടെ അഭിമാനകരമായ പ്രശംസ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞങ്ങള്‍ ലോകത്തില്‍, വിശേഷാല്‍ നിങ്ങളോട്, ജഡജ്ഞാനത്തില്‍ അല്ല, ദൈവകൃപയിലത്രേ, ദൈവം നല്കുന്ന വിശുദ്ധിയിലും നിര്‍മ്മലതയിലും പെരുമാറിയിരിക്കുന്നു എന്ന് ഞങ്ങളുടെ മനസ്സാക്ഷിയുടെ സാക്ഷ്യംതന്നെ ഞങ്ങളുടെ പ്രശംസ.
Malayalam Bible POC-ML 2013
ഞങ്ങള്‍ ലോകത്തില്‍, പ്രത്യേകിച്ചു നിങ്ങളുടെയിടയില്‍, വിശുദ്‌ധിയോടും പരമാര്‍ ഥതയോടുംകൂടെ വ്യാപരിച്ചു എന്ന മന സ്‌സാക്‌ഷിയാണ് ഞങ്ങളുടെ അഭിമാനം. അതു ഭൗതികജ്‌ഞാനത്താലല്ല, ദൈവകൃപയാലാണു സാധിച്ചത്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഈ ലോകത്തിൽ ഞങ്ങളുടെ വ്യവഹാരം, വിശേഷിച്ച് നിങ്ങളോടുള്ളത്, ദൈവത്തിൽനിന്നുള്ള വിശുദ്ധിയോടും ആത്മാർഥതയോടുംകൂടെ ആയിരുന്നു എന്ന് ഞങ്ങളുടെ മനസ്സാക്ഷി നൽകുന്ന ഈ സാക്ഷ്യംതന്നെ ഞങ്ങളുടെ അഭിമാനം. ലൗകികജ്ഞാനത്താലല്ല, ദൈവത്തിൽനിന്നു ലഭിച്ച കൃപയാലാണ് ഞങ്ങൾക്ക് അത് സാധ്യമായിത്തീർന്നത്.