2 Corinthians 1:13 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
[13,14] നിങ്ങള്‍ക്കു വായിച്ചു മനസ്സിലാക്കുവാന്‍ കഴിയുന്ന കാര്യങ്ങള്‍ മാത്രമേ ഞങ്ങള്‍ എഴുതുന്നുള്ളൂ. ഇപ്പോള്‍ നിങ്ങള്‍ അപൂര്‍ണമായി മാത്രമേ ഞങ്ങളെ അറിയുന്നുള്ളൂ; നിങ്ങള്‍ ഞങ്ങളെ സമ്പൂര്‍ണമായി മനസ്സിലാക്കുമെന്നും, ഞങ്ങള്‍ നിങ്ങളില്‍ അഭിമാനംകൊള്ളുന്നതുപോലെ നമ്മുടെ കര്‍ത്താവിന്‍റെ ദിവസത്തില്‍ നിങ്ങള്‍ക്കു ഞങ്ങളില്‍ അഭിമാനംകൊള്ളുവാന്‍ കഴിയുമെന്നും ഞങ്ങള്‍ പ്രത്യാശിക്കുന്നു.
Malayalam (ERV) WBTC Bible
നിങ്ങള്‍ക്കു വായിച്ചു മനസ്സിലാക്കാനാകുന്ന കാര്യങ്ങള്‍ മാത്രമേ ഞങ്ങള്‍ നിങ്ങള്‍ക്കു എഴുതുന്നുള്ളൂ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങൾ വായിക്കുന്നതും ഗ്രഹിക്കുന്നതും അല്ലാതെ മറ്റൊന്നും ഞങ്ങൾ നിങ്ങൾക്കു എഴുതുന്നില്ല;
Malayalam 1992 MBSI
നിങ്ങള്‍ വായിക്കുന്നതും ഗ്രഹിക്കുന്നതും അല്ലാതെ മറ്റൊന്നും ഞങ്ങള്‍ നിങ്ങള്‍ക്കു എഴുതുന്നില്ല;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിങ്ങൾക്കു വായിക്കുവാനും ഗ്രഹിക്കുവാനും കഴിയാത്തതൊന്നും ഞങ്ങൾ എഴുതുന്നില്ല;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങള്‍ വായിക്കുന്നതും ഗ്രഹിക്കുന്നതും അല്ലാതെ മറ്റൊന്നും ഞങ്ങള്‍ നിങ്ങള്‍ക്ക് എഴുതുന്നില്ല;
Malayalam Bible POC-ML 2013
നിങ്ങള്‍ക്കു വായിക്കാനും മനസ്‌സിലാക്കാനും സാധിക്കുന്നതൊഴിച്ചു മറ്റൊന്നും ഞങ്ങള്‍ എഴുതുന്നില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിങ്ങൾക്ക് വായിക്കാനും മനസ്സിലാക്കാനും കഴിയാത്തതൊന്നുംതന്നെ ഞങ്ങൾ നിങ്ങൾക്കെഴുതിയിട്ടില്ല.