2 Corinthians 1:16 — Compare Translations
7 translations compared side by side
Malayalam (ERV) WBTC Bible
മക്കെദൊന്യയിലേക്കു പോകും വഴി നിങ്ങളെ സന്ദര്‍ശിക്കാമെന്ന് ഞാന്‍ കരുതിയിരുന്നു. മടങ്ങുന്പോഴും നിങ്ങളെ കാണാമെന്ന് ഞാന്‍ കരുതി. യെഹൂദ്യയിലേക്കുള്ള എന്‍റെ യാത്രയ്ക്ക് നിങ്ങളുടെ സഹായം ആവശ്യമായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മുമ്പെ നിങ്ങളുടെ അടുക്കൽ വരുവാനും ആ വഴിയായി മക്കെദോന്യെക്കു പോയി പിന്നെയും മക്കെദോന്യയിൽനിന്നു നിങ്ങളുടെ അടുക്കൽ വരുവാനും നിങ്ങളാൽ യെഹൂദ്യയിലേക്കു യാത്ര അയക്കപ്പെടുവാനും ഞാൻ വിചാരിച്ചിരുന്നു.
Malayalam 1992 MBSI
മുമ്പെ നിങ്ങളുടെ അടുക്കല്‍ വരുവാനും ആ വഴിയായി മക്കെദോന്യെക്കു പോയി പിന്നെയും മക്കെദോന്യയില്‍നിന്നു നിങ്ങളുടെ അടുക്കല്‍ വരുവാനും നിങ്ങളാല്‍ യെഹൂദ്യയിലേക്കു യാത്ര അയക്കപ്പെടുവാനും ഞാന്‍ വിചാരിച്ചിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മുമ്പെ നിങ്ങളുടെ അടുക്കൽ വരുവാനും അങ്ങനെ ആ വഴിയായി മക്കെദോന്യയ്ക്കു പോയി പിന്നെയും മക്കെദോന്യയിൽനിന്ന് നിങ്ങളുടെ അടുക്കൽ വരുവാനും നിങ്ങളാൽ യെഹൂദ്യയിലേക്ക് യാത്ര അയയ്ക്കപ്പെടുവാനും ഞാൻ വിചാരിച്ചിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മുമ്പേ നിങ്ങളുടെ അടുക്കല്‍ വരുവാനും ആ വഴിയായി മക്കെദോന്യക്കു പോയി പിന്നെയും മക്കെദോന്യയില്‍നിന്നു നിങ്ങളുടെ അടുക്കല്‍ വരുവാനും നിങ്ങളാല്‍ യെഹൂദ്യയിലേക്കു യാത്ര അയയ്ക്കപ്പെടുവാനും ഞാന്‍ വിചാരിച്ചിരുന്നു.
Malayalam Bible POC-ML 2013
മക്കെദോനിയായ്‌ക്കുപോകുന്നവഴി നിങ്ങളെ സന്‌ദര്‍ശിക്കണമെന്നും, അവിടെനിന്നു നിങ്ങളുടെ അടുത്തു തിരിച്ചെത്തണമെന്നും അവിടെനിന്ന് നിങ്ങള്‍ എന്നെയൂദയായിലേക്കുയാത്രയയയ്‌ക്കണമെന്നും ആയിരുന്നു എന്‍െറ ആഗ്രഹം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മക്കദോന്യയിലേക്കു പോകുമ്പോൾ നിങ്ങളെ സന്ദർശിക്കണമെന്നും അവിടെനിന്നുള്ള മടക്കയാത്രയിൽ വീണ്ടും നിങ്ങളുടെ അടുക്കൽ എത്തി, നിങ്ങളാൽ യെഹൂദ്യയിലേക്കു യാത്രയയയ്ക്കപ്പെടണമെന്നും ആയിരുന്നു എന്റെ ആഗ്രഹം.