2 Corinthians 1:17 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്‍റെ തീരുമാനത്തില്‍ എനിക്ക് ഉറപ്പില്ലെന്നാണോ നിങ്ങള്‍ വിചാരിക്കുന്നത്? അനാത്മികരെപ്പോലെയാണോ ഞാന്‍ പദ്ധതികള്‍ തയ്യാറാക്കുന്നത്? ഒരേ സമയത്തുതന്നെ ‘അതേ, അതേ’ എന്നും ‘അല്ല, അല്ല’ എന്നും ഞാന്‍ പറയുമെന്നു നിങ്ങള്‍ വിചാരിക്കുന്നുണ്ടോ?
Malayalam (ERV) WBTC Bible
ചിന്തിക്കാതെയാണ് ഞാന്‍ ആ പരിപാടികളിട്ടതെന്നു നിങ്ങള്‍ കരുതുന്നുണ്ടോ? ഒരേ സമയം “അതെ, അതെ,” എന്നു പറഞ്ഞിട്ട് അതേ സമയം “അല്ല, അല്ല,” എന്നു പറയുന്ന ലൌകീകരെപ്പോലെയാണു ഞാന്‍ പരിപാടികളിടുന്നതെന്നു നിങ്ങള്‍ ചിന്തിച്ചിരിക്കാം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇങ്ങനെ വിചാരിച്ചതിൽ ഞാൻ ചാപല്യം കാണിച്ചുവോ? അല്ലെങ്കിൽ എന്റെ വാക്കു ഉവ്വു, ഉവ്വു; ഇല്ല, ഇല്ല എന്നു ആകുവാന്തക്കവണ്ണം എന്റെ നിരൂപണം ജഡികനിരൂപണമോ?
Malayalam 1992 MBSI
ഇങ്ങനെ വിചാരിച്ചതില്‍ ഞാന്‍ ചാപല്യം കാണിച്ചുവോ? അല്ലെങ്കില്‍ എന്റെ വാക്കു ഉവ്വു, ഉവ്വു; ഇല്ല, ഇല്ല എന്നു ആകുവാന്തക്കവണ്ണം എന്റെ നിരൂപണം ജഡികനിരൂപണമോ?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇങ്ങനെ വിചാരിച്ചതിൽ ഞാൻ ചാഞ്ചാടുകയായിരുന്നുവോ? അല്ലെങ്കിൽ എന്റെ വാക്ക് ഉവ്വ്, ഉവ്വ് എന്നും; ഇല്ല, ഇല്ല എന്നും ആകേണ്ടതിന് എന്റെ ഉദ്ദേശ്യം മാനുഷികമായിരുന്നുവോ?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇങ്ങനെ വിചാരിച്ചതില്‍ ഞാന്‍ ചാപല്യം കാണിച്ചുവോ? അല്ലെങ്കില്‍ എന്‍റെ വാക്ക് ഉവ്വ്, ഉവ്വ്; ഇല്ല, ഇല്ല എന്ന് ആകുവാന്‍ തക്കവണ്ണം എന്‍റെ നിരൂപണം ജഡികനിരൂപണമോ?
Malayalam Bible POC-ML 2013
എന്‍െറ ഈ തീരുമാനത്തില്‍ ഞാന്‍ ഉറപ്പില്ലാത്തവനായിരുന്നുവോ? ഒരേ സമയം അതേ എന്നും അല്ല എന്നും പറയാന്‍മുതിരുന്ന ലൗകികമനുഷ്യനെപ്പോലെയാണോ ഞാന്‍ പദ്‌ധതികള്‍ തയ്യാറാക്കുന്നത്‌?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ചഞ്ചലചിത്തത്തോടെയാണോ ഞാൻ ഈ തീരുമാനമെടുത്തത്? ഒരേ ശ്വാസത്തിൽ “ഉവ്വ്, ഉവ്വ്” എന്നും “ഇല്ല, ഇല്ല” എന്നും പറയാൻ ഇടനൽകുന്ന മാനുഷികരീതിയിലാണോ, ഞാൻ കാര്യങ്ങൾ ക്രമീകരിക്കുന്നത്?