2 Corinthians 1:5 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ക്രിസ്തുവിന്‍റെ പീഡാനുഭവങ്ങളില്‍ നാം ധാരാളമായി പങ്കു ചേരുന്നതുപോലെ തന്നെ, ക്രിസ്തു മുഖേനയുള്ള ആശ്വാസത്തിലും നാം സമൃദ്ധമായി പങ്കുകൊള്ളുന്നു.
Malayalam (ERV) WBTC Bible
ക്രിസ്തുവിന്‍റെ പല കഷ്ടങ്ങളിലും നമ്മള്‍ പങ്കു ചേരുന്നു. അതുപോലെ ക്രിസ്തുവിലൂടെ നമുക്ക് വളരെ ആശ്വാസം കൈവരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ക്രിസ്തുവിന്റെ കഷ്ടങ്ങൾ ഞങ്ങളിൽ പെരുകുന്നതുപോലെ തന്നേ ക്രിസ്തുവിനാൽ ഞങ്ങളുടെ ആശ്വാസവും പെരുകുന്നു.
Malayalam 1992 MBSI
ക്രിസ്തുവിന്റെ കഷ്ടങ്ങള്‍ ഞങ്ങളില്‍ പെരുകുന്നതുപോലെ തന്നേ ക്രിസ്തുവിനാല്‍ ഞങ്ങളുടെ ആശ്വാസവും പെരുകുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്തെന്നാൽ ക്രിസ്തുവിന്റെ കഷ്ടങ്ങൾ ഞങ്ങളിൽ പെരുകുന്നതുപോലെ തന്നെ ക്രിസ്തുവിനാൽ ഞങ്ങളുടെ ആശ്വാസവും പെരുകുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ക്രിസ്തുവിന്‍റെ കഷ്ടങ്ങള്‍ ഞങ്ങളില്‍ പെരുകുന്നതുപോലെതന്നെ ക്രിസ്തുവിനാല്‍ ഞങ്ങളുടെ ആശ്വാസവും പെരുകുന്നു.
Malayalam Bible POC-ML 2013
ക്രിസ്‌തുവിന്‍െറ സഹനങ്ങളില്‍ ഞങ്ങള്‍ സമൃദ്‌ധമായി പങ്കുചേരുന്നതുപോലെ ക്രിസ്‌തുവിലൂടെ സമാശ്വാസത്തിലും ഞങ്ങള്‍ സമൃദ്‌ധമായി പങ്കുചേരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അങ്ങനെ, ക്രിസ്തു നിമിത്തമുള്ള കഷ്ടതകൾ ഞങ്ങളിൽ വർധിച്ചുവരുന്നതുപോലെ ക്രിസ്തുവിൽനിന്നു ലഭിക്കുന്ന ആശ്വാസവും ഞങ്ങളിൽ വർധിച്ചുവരുന്നു.