2 Corinthians 10:11 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ ഞങ്ങള്‍ അകലെ ആയിരിക്കുമ്പോള്‍ ഞങ്ങളുടെ കത്തുകളില്‍ എന്തെഴുതുന്നുവോ അതും, നിങ്ങളോടുകൂടി ആയിരിക്കുമ്പോള്‍ ഞങ്ങള്‍ ചെയ്യുന്നതും തമ്മില്‍ ഒരു ഭേദവുമുണ്ടായിരിക്കുകയില്ലെന്ന് അങ്ങനെയുള്ളവര്‍ മനസ്സിലാക്കിക്കൊള്ളട്ടെ.
Malayalam (ERV) WBTC Bible
അവര്‍ ഇതറിയട്ടെ: ഞങ്ങളിപ്പോള്‍ നിങ്ങളോടൊത്ത് ഇല്ലാത്തതുകൊണ്ടാണ് കത്തെഴുതുന്നത്. പക്ഷേ ഞങ്ങള്‍ നിങ്ങളോടൊത്ത് ഉണ്ടാകുന്പോഴും കത്തുകളില്‍ കാണുന്ന അതേ ശക്തിയും കരുത്തും ഞങ്ങള്‍ക്കുണ്ടാകും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അകലെയിരിക്കുമ്പോൾ ഞങ്ങൾ ലേഖനങ്ങളാൽ വാക്കിൽ എങ്ങനെയുള്ളവരോ അരികത്തിരിക്കുമ്പോൾ പ്രവൃത്തിയിലും അങ്ങനെയുള്ളവർ തന്നേ എന്നു അങ്ങനത്തവൻ നിരൂപിക്കട്ടെ.
Malayalam 1992 MBSI
അകലെയിരിക്കുമ്പോള്‍ ഞങ്ങള്‍ ലേഖനങ്ങളാല്‍ വാക്കില്‍ എങ്ങനെയുള്ളവരോ അരികത്തിരിക്കുമ്പോള്‍ പ്രവൃത്തിയിലും അങ്ങനെയുള്ളവര്‍ തന്നേ എന്നു അങ്ങനത്തവന്‍ നിരൂപിക്കട്ടെ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അകലെയിരിക്കുമ്പോൾ ഞങ്ങൾ കത്തുകളിലൂടെയുള്ള വാക്കിൽ എങ്ങനെയുള്ളവരോ, അരികത്തിരിക്കുമ്പോൾ പ്രവൃത്തിയിലും അങ്ങനെയുള്ളവർ തന്നെ എന്ന് അവർ നിരൂപിക്കട്ടെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അകലെയിരിക്കുമ്പോള്‍ ഞങ്ങള്‍ ലേഖനങ്ങളാല്‍ വാക്കില്‍ എങ്ങനെയുള്ളവരോ അരികത്തിരിക്കുമ്പോള്‍ പ്രവൃത്തിയിലും അങ്ങനെയുള്ളവര്‍തന്നെ എന്ന് അങ്ങനത്തവന്‍ നിരൂപിക്കട്ടെ.
Malayalam Bible POC-ML 2013
അകലെയായിരിക്കുമ്പോള്‍ ലേഖനത്തിലൂടെ പറയുന്നതുതന്നെയാണ്‌ അടുത്തായിരിക്കുമ്പോള്‍ ഞങ്ങള്‍പ്രവര്‍ത്തിക്കുന്നത്‌ എന്ന്‌ ഇക്കൂട്ടര്‍ ധരിക്കട്ടെ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ, അകലെയായിരിക്കുമ്പോൾ ലേഖനങ്ങളിൽ ഞങ്ങൾ പറയുന്നതുതന്നെ ആയിരിക്കും, അടുത്തിരിക്കുമ്പോൾ പ്രവർത്തിക്കുന്നത് എന്ന് അക്കൂട്ടർ മനസ്സിലാക്കിക്കൊള്ളട്ടെ.