2 Corinthians 10:12 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഉന്നതന്മാരെന്നു സ്വയം കരുതുന്നവരുടെ ഗണത്തില്‍ ഞങ്ങളെ ഉള്‍പ്പെടുത്തുവാനോ, അവരോടു ഞങ്ങളെ തുലനം ചെയ്യുവാനോ തീര്‍ച്ചയായും ഞങ്ങള്‍ തുനിയുന്നില്ല. എത്ര മൂഢന്മാരാണവര്‍! തങ്ങളെത്തന്നെ അളക്കുവാനുള്ള മാനദണ്ഡങ്ങള്‍ അവര്‍ ഉണ്ടാക്കുന്നു; തങ്ങളുടെ തോതുവച്ച് അവര്‍ തങ്ങളെത്തന്നെ വിധിക്കുകയും ചെയ്യുന്നു.
Malayalam (ERV) WBTC Bible
സ്വയം പ്രമാണിമാരെന്നു കരുതുന്നവരോടൊത്തു ചേരാന്‍ ഞങ്ങള്‍ക്കാഗ്രഹമില്ല. ഞങ്ങള്‍ ഞങ്ങളെ അവരോടു താരതമ്യം ചെയ്യുന്നുമില്ല. അവര്‍ സ്വയം മാനദണ്ഡമാക്കി അളക്കുകയും സ്വന്തം നിലവാരത്തിനൊത്തു വിധിയ്ക്കുകയും ചെയ്യുന്നു. അവരുടെ അജ്ഞതയാണതു കാണിക്കുന്നത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
തങ്ങളെത്തന്നേ ശ്ലാഘിക്കുന്ന ചിലരോടു ഞങ്ങളെത്തന്നേ ചേർത്തൊരുമിപ്പാനോ ഉപമിപ്പാനോ തുനിയുന്നില്ല; അവർ തങ്ങളാൽ തന്നേ തങ്ങളെ അളക്കുകയും തങ്ങളോടു തന്നേ തങ്ങളെ ഉപമിക്കയും ചെയ്യുന്നതുകൊണ്ടു തിരിച്ചറിവുള്ളവരല്ല.
Malayalam 1992 MBSI
തങ്ങളെത്തന്നേ ശ്ളാഘിക്കുന്ന ചിലരോടു ഞങ്ങളെത്തന്നേ ചേര്‍ത്തൊരുമിപ്പാനോ ഉപമിപ്പാനോ തുനിയുന്നില്ല; അവര്‍ തങ്ങളാല്‍ തന്നേ തങ്ങളെ അളക്കുകയും തങ്ങളോടു തന്നേ തങ്ങളെ ഉപമിക്കയും ചെയ്യുന്നതുകൊണ്ടു തിരിച്ചറിവുള്ളവരല്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
തങ്ങളെത്തന്നെ പ്രശംസിക്കുന്ന ചിലരിൽനിന്ന് ഞങ്ങളെത്തന്നെ വേർതിരിക്കുവാനോ, താരതമ്യപ്പെടുത്തുവാനോ തുനിയുന്നില്ല; എന്നാൽ, അവർ തങ്ങളാൽ തന്നെ തങ്ങളെ അളക്കുകയും തങ്ങളോട് തന്നെ തങ്ങളെ താരതമ്യപ്പെടുത്തുകയും ചെയ്യുന്നതുകൊണ്ട് തിരിച്ചറിവുള്ളവരല്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
തങ്ങളെത്തന്നെ ശ്ലാഘിക്കുന്ന ചിലരോടു ഞങ്ങളെത്തന്നെ ചേര്‍ത്തൊരുമിപ്പാനോ ഉപമിപ്പാനോ തുനിയുന്നില്ല; അവര്‍ തങ്ങളാല്‍തന്നെ തങ്ങളെ അളക്കുകയും തങ്ങളോടുതന്നെ തങ്ങളെ ഉപമിക്കയും ചെയ്യുന്നതുകൊണ്ടു തിരിച്ചറിവുള്ളവരല്ല.
Malayalam Bible POC-ML 2013
ആത്മപ്രശംസ നടത്തുന്നവരുടെ ഗണത്തില്‍പ്പെടാനോ ഞങ്ങളെ അവരോടു താരതമ്യം ചെയ്യാനോ ഞങ്ങള്‍ തുനിയുന്നില്ല. പരസ്‌പരം അളക്കാനും തുലനം ചെയ്യാനും സാഹസപ്പെടുന്ന വിഡ്‌ഢികളാണ്‌ അവര്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആത്മപ്രശംസ നടത്തുന്ന ചിലരുടെ കൂട്ടത്തിൽ ഉൾപ്പെടാനോ അവരോട് ഞങ്ങളെ താരതമ്യപ്പെടുത്താനോ തുനിയുന്നില്ല. അവർ വിവേകികളല്ല, കാരണം, അവർ അവരെ അവരാൽത്തന്നെയാണ് അളക്കുന്നത്; അവരോടുതന്നെയാണ് ഉപമിക്കുന്നതും.