2 Corinthians 10:13 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഞങ്ങളെ സംബന്ധിച്ചിടത്തോളം ഞങ്ങളുടെ ആത്മപ്രശംസ അതിരുവിട്ടു പോകുകയില്ല; ഞങ്ങള്‍ക്കുവേണ്ടി ദൈവം നിശ്ചയിച്ച പരിധിയില്‍ അത് ഒതുങ്ങിനില്‌ക്കുന്നു. നിങ്ങളുടെ ഇടയിലെ പ്രവര്‍ത്തനവും ആ പരിധിയില്‍ ഉള്‍പ്പെടുന്നതാണ്.
Malayalam (ERV) WBTC Bible
എന്നാല്‍ ഞങ്ങള്‍ക്കു തന്നിരിക്കുന്ന പ്രവൃത്തിയുടെ അതിരുകള്‍ വിട്ടു ഞങ്ങള്‍ ആത്മപ്രശംസ നടത്തുകയില്ല. ദൈവം തന്ന പ്രവൃത്തിയാണത്. നിങ്ങളുടെ പ്രവൃത്തികളും അതില്‍പ്പെടും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞങ്ങളോ അളവില്ലാത്തവണ്ണമല്ല, നിങ്ങളുടെ അടുക്കലോളം എത്തുമാറു ദൈവം ഞങ്ങൾക്കു അളന്നുതന്ന അതിരിന്റെ അളവിന്നു ഒത്തവണ്ണമത്രേ പ്രശംസിക്കുന്നതു.
Malayalam 1992 MBSI
ഞങ്ങളോ അളവില്ലാത്തവണ്ണമല്ല, നിങ്ങളുടെ അടുക്കലോളം എത്തുമാറു ദൈവം ഞങ്ങള്‍ക്കു അളന്നുതന്ന അതിരിന്റെ അളവിന്നു ഒത്തവണ്ണമത്രേ പ്രശംസിക്കുന്നതു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞങ്ങളോ അളവില്ലാത്തവണ്ണമല്ല, നിങ്ങളുടെ അടുക്കലോളം എത്തുംവിധം ദൈവം ഞങ്ങൾക്ക് അനുവദിച്ചുതന്ന അതിരിന്റെ അളവിന് ഒത്തവണ്ണമത്രേ പ്രശംസിക്കുന്നത്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞങ്ങളോ അളവില്ലാത്തവണ്ണമല്ല, നിങ്ങളുടെ അടുക്കലോളം എത്തുമാറു ദൈവം ഞങ്ങള്‍ക്ക് അളന്നുതന്ന അതിരിന്‍റെ അളവിന് ഒത്തവണ്ണമത്രേ പ്രശംസിക്കുന്നത്.
Malayalam Bible POC-ML 2013
ഞങ്ങള്‍ അതിരുകടന്ന് ആത്‌മപ്രശംസ ചെയ്യുകയില്ല. ദൈവം ഞങ്ങള്‍ക്കു നിശ്‌ചയിച്ചുതന്നിട്ടുള്ള പരിധി ഞങ്ങള്‍ പാലിക്കും. ആ പരിധിയില്‍ നിങ്ങളും ഉള്‍പ്പെടുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞങ്ങളാകട്ടെ, അതിരുവിട്ടു പ്രശംസിക്കുന്നില്ല; ദൈവം നിയമിച്ചുതന്ന പരിധിയിൽത്തന്നെ പ്രശംസ ഒതുക്കിനിർത്തും. ആ പരിധിയിൽ നിങ്ങളും ഉൾപ്പെടുന്നു.