2 Corinthians 10:14 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതുകൊണ്ട് ക്രിസ്തുവിനെ സംബന്ധിച്ചുള്ള സുവിശേഷവുമായി ഞങ്ങള്‍ നിങ്ങളുടെ അടുക്കല്‍ വന്നപ്പോള്‍ ഞങ്ങള്‍ അതിരു കടന്നു പോകുകയില്ലായിരുന്നു.
Malayalam (ERV) WBTC Bible
ഞങ്ങള്‍ വളരെയൊന്നും ആത്മപ്രശംസ നടത്തുകയില്ല. ഞങ്ങള്‍ നിങ്ങളുടെ അടുത്ത് വന്നിരുന്നില്ലെങ്കില്‍ ഞങ്ങള്‍ കൂടുതല്‍ പൊങ്ങച്ചം പറയുമായിരുന്നു. എന്നാല്‍ ഞങ്ങള്‍ നിങ്ങളുടെ അടുത്തേക്കു വന്നു. ക്രിസ്തുവിന്‍റെ സുവിശേഷവുമായി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞങ്ങൾ നിങ്ങളുടെ അടുക്കലോളം എത്താതെ അതിർ കടന്നു പോകുന്നു എന്നല്ല; ക്രിസ്തുവിന്റെ സുവിശേഷം പ്രസംഗിച്ചുകൊണ്ടു ഞങ്ങൾ നിങ്ങളുടെ അടുക്കലോളം വന്നിട്ടുണ്ടല്ലോ.
Malayalam 1992 MBSI
ഞങ്ങള്‍ നിങ്ങളുടെ അടുക്കലോളം എത്താതെ അതിര്‍ കടന്നു പോകുന്നു എന്നല്ല; ക്രിസ്തുവിന്റെ സുവിശേഷം പ്രസംഗിച്ചുകൊണ്ടു ഞങ്ങള്‍ നിങ്ങളുടെ അടുക്കലോളം വന്നിട്ടുണ്ടല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞങ്ങൾ നിങ്ങളുടെ അടുക്കലോളം എത്താതെ ഞങ്ങളെത്തന്നെ അതിർ കടത്തുന്നില്ല; എന്തെന്നാൽ ക്രിസ്തുവിന്റെ സുവിശേഷം പ്രസംഗിച്ചുകൊണ്ട് ഞങ്ങൾ നിങ്ങളുടെ അടുക്കലോളം വന്നിട്ടുണ്ടല്ലോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞങ്ങള്‍ നിങ്ങളുടെ അടുക്കലോളം എത്താതെ അതിര്‍ കടന്നുപോകുന്നു എന്നല്ല; ക്രിസ്തുവിന്‍റെ സുവിശേഷം പ്രസംഗിച്ചുകൊണ്ടു ഞങ്ങള്‍ നിങ്ങളുടെ അടുക്കലോളം വന്നിട്ടുണ്ടല്ലോ.
Malayalam Bible POC-ML 2013
നിങ്ങളുടെ അടുത്ത്‌ എത്തിയിട്ടില്ലാത്തവരെപ്പോലെ കൈയെത്തിച്ചുപിടിക്കാന്‍ ഉദ്യമിക്കുകയല്ല. ക്രിസ്‌തുവിന്‍െറ സുവിശേഷവുമായി നിങ്ങളുടെയടുത്തു വന്നതു ഞങ്ങളാണല്ലോ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞങ്ങൾ നിങ്ങളുടെയടുത്തു വന്നിട്ടില്ലായിരുന്നെങ്കിൽ ഞങ്ങളുടെ പ്രശംസ പരിധിക്കപ്പുറമാകുമായിരുന്നു; ക്രിസ്തുവിന്റെ സുവിശേഷവുമായി ഞങ്ങൾ നിങ്ങളുടെ അടുക്കൽ വന്നല്ലോ.