2 Corinthians 10:15 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദൈവം ഞങ്ങള്‍ക്കുവേണ്ടി നിശ്ചയിച്ച പരിധിക്കു പുറത്ത് മറ്റുള്ളവര്‍ ചെയ്തിട്ടുള്ള പ്രവര്‍ത്തനം സംബന്ധിച്ച് ഞങ്ങള്‍ സ്വയം പ്രശംസിക്കുന്നില്ല. മറിച്ച്, നിങ്ങളുടെ വിശ്വാസം വര്‍ധിക്കുമെന്നും നിങ്ങളുടെ ഇടയില്‍ കൂടുതല്‍ പ്രവര്‍ത്തിക്കുവാന്‍ കഴിയുമെന്നും ഞങ്ങള്‍ പ്രത്യാശിക്കുന്നു.
Malayalam (ERV) WBTC Bible
ഞങ്ങളുടേതായ അദ്ധ്വാനത്തിന്‍റെ പരിധിയില്‍ ഞങ്ങളുടെ അഭിമാനത്തെ നിര്‍ത്തുന്നു. മറ്റുള്ളവരുടെ അദ്ധ്വാനത്തില്‍ ഞങ്ങള്‍ അഭിമാനിക്കില്ല. നിങ്ങളുടെ വിശ്വാസം തുടര്‍ന്നും വളരുമെന്നാണു ഞങ്ങളുടെ പ്രതീക്ഷ. ഞങ്ങളുടെ പ്രവൃത്തി വളരുവാന്‍ നിങ്ങള്‍ സഹായിക്കുമെന്ന് ഞങ്ങള്‍ പ്രത്യാശിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞങ്ങൾ മറ്റുള്ളവരുടെ പ്രയത്നഫലം കൈവശമാക്കി അളവില്ലാതെ പ്രശംസിക്കുന്നു എന്നുമില്ല. നിങ്ങളുടെ വിശ്വാസം വർദ്ധിച്ചാൽ ഞങ്ങളുടെ അതിരിന്നകത്തു നിങ്ങളുടെ ഇടയിൽ അത്യന്തം വലുതായ ഫലം പ്രാപിപ്പാനും
Malayalam 1992 MBSI
ഞങ്ങള്‍ മറ്റുള്ളവരുടെ പ്രയത്നഫലം കൈവശമാക്കി അളവില്ലാതെ പ്രശംസിക്കുന്നു എന്നുമില്ല. നിങ്ങളുടെ വിശ്വാസം വര്‍ദ്ധിച്ചാല്‍ ഞങ്ങളുടെ അതിരിന്നകത്തു നിങ്ങളുടെ ഇടയില്‍ അത്യന്തം വലുതായ ഫലം പ്രാപിപ്പാനും
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞങ്ങൾ മറ്റുള്ളവരുടെ പ്രയത്നത്തിൽ അളവില്ലാതെ പ്രശംസിക്കുന്നു എന്നുമില്ല. നിങ്ങളുടെ വിശ്വാസം വർദ്ധിച്ചാൽ, ഞങ്ങളുടെ അതിരിനകത്ത് നിന്ന് നിങ്ങളുടെ ഇടയിൽ ഞങ്ങളുടെ പ്രവർത്തനമേഖല വിസ്തൃതമാക്കി,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞങ്ങള്‍ മറ്റുള്ളവരുടെ പ്രയത്നഫലം കൈവശമാക്കി അളവില്ലാതെ പ്രശംസിക്കുന്നു എന്നുമില്ല. നിങ്ങളുടെ വിശ്വാസം വര്‍ധിച്ചാല്‍ ഞങ്ങളുടെ അതിരിനകത്തു നിങ്ങളുടെ ഇടയില്‍ അത്യന്തം വലുതായ ഫലം പ്രാപിപ്പാനും
Malayalam Bible POC-ML 2013
അന്യരുടെ പ്രയത്‌നങ്ങളുടെ ഫലം സ്വായത്തമാക്കി അതിരുകവിഞ്ഞ് അഹങ്കരിക്കുന്നവരല്ല ഞങ്ങള്‍. നിങ്ങളുടെ വിശ്വാസം വര്‍ധിക്കുന്നതനുസരിച്ച്, നിങ്ങളുടെയിടയില്‍ ഞങ്ങളുടെ അധികാരമണ്‌ഡലം പൂര്‍വോപരി വികസിക്കുമെന്നാണ് ഞങ്ങളുടെ പ്രത്യാശ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മറ്റുള്ളവർ ചെയ്ത പ്രവർത്തനത്തിന്റെ യശസ്സ് ഞങ്ങൾ കവർന്നെടുക്കുന്നില്ല. നിങ്ങളുടെ വിശ്വാസം വർധിക്കുമ്പോൾ നിങ്ങളുടെ ഇടയിൽ ഞങ്ങളുടെ പ്രവർത്തനമേഖല വിശാലമാകുമെന്ന് ഞങ്ങൾ പ്രത്യാശിക്കുന്നു.