2 Corinthians 10:16 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മറ്റൊരുവന്‍റെ മേഖലയില്‍ ഞങ്ങള്‍ പ്രവേശിച്ച് അവിടെ നടന്നിട്ടുള്ള പ്രവര്‍ത്തനത്തെപ്പറ്റി പ്രശംസിക്കാതെ, നിങ്ങളുടെ ദേശത്തിന് അപ്പുറത്തുള്ള ദേശങ്ങളിലേക്കു പോയി ഞങ്ങള്‍ക്കു സുവിശേഷം പ്രസംഗിക്കാമല്ലോ.
Malayalam (ERV) WBTC Bible
അപ്പോള്‍ നിങ്ങളുടെ നഗരത്തിനുമപ്പുറം സുവിശേഷം പ്രസംഗിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. മറ്റൊരാളുടെ പ്രദേശത്തു നിര്‍വ്വഹിക്കപ്പെട്ട പ്രവൃത്തിയുടെ കാര്യത്തില്‍ അഹങ്കരിക്കാന്‍ ഞങ്ങള്‍ക്കാഗ്രഹമില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മറ്റൊരുത്തന്റെ അതിരിന്നകത്തു സാധിച്ചതിൽ പ്രശംസിക്കാതെ നിങ്ങൾക്കു അപ്പുറത്തുള്ള ദിക്കുകളോളം സുവിശേഷം പ്രസംഗിപ്പാനും ആശിക്കയത്രേ ചെയ്യുന്നു.
Malayalam 1992 MBSI
മറ്റൊരുത്തന്റെ അതിരിന്നകത്തു സാധിച്ചതില്‍ പ്രശംസിക്കാതെ നിങ്ങള്‍ക്കു അപ്പുറത്തുള്ള ദിക്കുകളോളം സുവിശേഷം പ്രസംഗിപ്പാനും ആശിക്കയത്രേ ചെയ്യുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മറ്റൊരുത്തന്റെ അതിരിനകത്ത് നേടിയതിൽ പ്രശംസിക്കാതെ, നിങ്ങളുടെ ദിക്കുകൾക്കും അപ്പുറത്ത് സുവിശേഷം പ്രസംഗിക്കുവാൻ ആശിക്കുകയത്രേ ചെയ്യുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മറ്റൊരുത്തന്‍റെ അതിരിനകത്തു സാധിച്ചതില്‍ പ്രശംസിക്കാതെ നിങ്ങള്‍ക്ക് അപ്പുറത്തുള്ള ദിക്കുകളോളം സുവിശേഷം പ്രസംഗിപ്പാനും ആശിക്കയത്രേ ചെയ്യുന്നു.
Malayalam Bible POC-ML 2013
അപ്പോള്‍, അന്യന്‍െറ വയലില്‍ച്ചെയ്‌ത ജോലികളെപ്പറ്റി പ്രശംസിക്കാതെ, നിങ്ങള്‍ക്കപ്പുറമുള്ള സ്‌ഥലങ്ങളില്‍ സുവിശേഷം പ്രസംഗിക്കാന്‍ ഞങ്ങള്‍ക്കു കഴിയും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോൾ നിങ്ങളുടെ പ്രദേശത്തിനപ്പുറമുള്ള മേഖലകളിലും സുവിശേഷം അറിയിക്കാൻ ഞങ്ങൾക്കും അവസരം ലഭിക്കും; മറ്റൊരാളുടെ മേഖലയിൽ നടന്ന പ്രവർത്തനം ഞങ്ങളുടെ പ്രവർത്തനമായി അവകാശപ്പെട്ടുകൊണ്ട് ഞങ്ങൾ വൃഥാ അഭിമാനിക്കുന്നില്ല.

Recommended Reading