2 Corinthians 10:18 — Compare Translations

6 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സ്വയം പ്രശംസിക്കുന്നവനല്ല, കര്‍ത്താവ് ആരെ പ്രശംസിക്കുന്നുവോ അവന്‍ മാത്രമാണ് സ്വീകാര്യനാകുക.
Malayalam (ERV) WBTC Bible
താന്‍ സ്വീകാര്യനാണെന്നു സ്വയം പറയുന്നവനല്ല, നല്ലവനെന്നു കര്‍ത്താവ് പറയുന്നവനാണ് അംഗീകരിക്കപ്പെടുക.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
തന്നെത്താൻ പുകഴ്ത്തുന്നവനല്ല കർത്താവു പുകഴ്ത്തുന്നവനത്രേ കൊള്ളാകുന്നവൻ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
തന്നെത്താൻ പ്രശംസിക്കുന്നവനല്ല, കർത്താവ് പ്രശംസിക്കുന്നവനത്രേ അംഗീകരിക്കപ്പെട്ടവൻ.
Malayalam Bible POC-ML 2013
എന്തെന്നാല്‍, തന്നെത്തന്നെ പ്രശംസിക്കുന്നവനല്ല, കര്‍ത്താവു പ്രശംസിക്കുന്നവനാണ്‌ സ്വീകാര്യന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സ്വയം പ്രശംസിക്കുന്നവനല്ല, കർത്താവ് പ്രശംസിക്കുന്നവനാണു മാന്യൻ.