2 Corinthians 10:2 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഞാന്‍ നിങ്ങളുടെ അടുക്കല്‍ വരുമ്പോള്‍ കര്‍ക്കശമായി പെരുമാറാന്‍ എന്നെ നിര്‍ബന്ധിതനാക്കരുതെന്നാണ് എന്‍റെ അഭ്യര്‍ഥന. ഞങ്ങള്‍ ഭൗതികമായ ലക്ഷ്യങ്ങളെ മുന്‍നിറുത്തി പ്രവര്‍ത്തിക്കുന്നു എന്നു പറയുന്നവരോട് കര്‍ക്കശമായിത്തന്നെ പെരുമാറാനുള്ള ധൈര്യം എനിക്കുണ്ടെന്നുള്ളതിനു സംശയമൊന്നുമില്ല.
Malayalam (ERV) WBTC Bible
ഞങ്ങളുടേത് ഒരു ലൌകിക ജീവിതമാണെന്നാണ് ചിലര്‍ കരുതുന്നത്. ഞാന്‍ വരുന്പോള്‍ അവര്‍ക്കെതിരെ തന്‍റേടമായി പെരുമാറാനാണെന്‍റെ ഉദ്ദേശ്യം. അതു നിങ്ങളുടെ ഇടയില്‍ പ്രകടിപ്പിച്ചു തെളിയിക്കാന്‍ ഇടയാക്കരുതേ എന്നാണെന്‍റെ ആഗ്രഹം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞങ്ങൾ ജഡത്തെ അനുസരിച്ചു നടക്കുന്നു എന്നു നിരൂപിക്കുന്ന ചിലരോടു ധീരത കാണിപ്പാൻ ഞാൻ ഭാവിക്കുന്നു; ഞാൻ നിങ്ങളുടെ അടുക്കൽ വരുമ്പോൾ അങ്ങനെ ഖണ്ഡിതമായ ധൈര്യം കാണിപ്പാൻ ഇടവരരുതു എന്നു അപേക്ഷിക്കുന്നു.
Malayalam 1992 MBSI
ഞങ്ങള്‍ ജഡത്തെ അനുസരിച്ചു നടക്കുന്നു എന്നു നിരൂപിക്കുന്ന ചിലരോടു ധീരത കാണിപ്പാന്‍ ഞാന്‍ ഭാവിക്കുന്നു; ഞാന്‍ നിങ്ങളുടെ അടുക്കല്‍ വരുമ്പോള്‍ അങ്ങനെ ഖണ്ഡിതമായ ധൈര്‍യ്യം കാണിപ്പാന്‍ ഇടവരരുതു എന്നു അപേക്ഷിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞങ്ങൾ ജഡത്തെ അനുസരിച്ച് നടക്കുന്നു എന്ന് നിരൂപിക്കുന്ന ചിലരോട് ധീരത കാണിക്കുവാൻ ഞാൻ ഭാവിക്കുന്നു; ഞാൻ നിങ്ങളുടെ അടുക്കൽ വരുമ്പോൾ അങ്ങനെ ആത്മവിശ്വാസത്തോടെ ധൈര്യം കാണിക്കുവാൻ ഇടവരരുത് എന്നും അപേക്ഷിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞങ്ങള്‍ ജഡത്തെ അനുസരിച്ചു നടക്കുന്നു എന്ന് നിരൂപിക്കുന്ന ചിലരോടു ധീരത കാണിപ്പാന്‍ ഞാന്‍ ഭാവിക്കുന്നു; ഞാന്‍ നിങ്ങളുടെഅടുക്കല്‍ വരുമ്പോള്‍ അങ്ങനെ ഖണ്ഡിതമായ ധൈര്യം കാണിപ്പാന്‍ ഇടവരരുത് എന്ന് അപേക്ഷിക്കുന്നു.
Malayalam Bible POC-ML 2013
ഞങ്ങളെ ജഡികന്‍മാരായി കരുതുന്ന ചിലരുണ്ട്‌. അവരെ ധീരമായി നേരിടാമെന്ന ആത്‌മവിശ്വാസം എനിക്കുണ്ട്‌. എന്നാല്‍, നിങ്ങളുടെ അടുത്തുവരുമ്പോള്‍ എന്‍െറ ധൈര്യം പ്രകടിപ്പിക്കാന്‍ ഇടവരുത്തരുതേ എന്ന്‌ അഭ്യര്‍ഥിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞങ്ങൾ ലൗകികമാനദണ്ഡങ്ങൾ അനുസരിച്ചാണ് ജീവിക്കുന്നതെന്ന് പരാതിപ്പെടുന്നവരോട് ഞാൻ ഉദ്ദേശിക്കുന്ന അത്രയും ധീരത കാണിക്കാൻ ഇടവരുത്തരുതെന്നു നിങ്ങളോട് അപേക്ഷിക്കുകയാണ്.