2 Corinthians 10:6 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അങ്ങനെ നിങ്ങളുടെ അനുസരണം പരിപൂര്‍ണമായെന്നു തെളിയിച്ചശേഷം എല്ലാ അനുസരണക്കേടിനും ശിക്ഷ നല്‌കാന്‍ ഞങ്ങള്‍ ഒരുങ്ങിയിരിക്കുകയാണ്.
Malayalam (ERV) WBTC Bible
അനുസരിക്കാത്ത ആരെയും ശിക്ഷിക്കാനും ഞങ്ങള്‍ തയ്യാറാണ്. എന്നാല്‍ ആദ്യം നിങ്ങളെ പൂര്‍ണ്ണമായും അനുസരിപ്പിക്കുകയാണു ഞങ്ങള്‍ക്കു വേണ്ടത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങളുടെ അനുസരണം തികഞ്ഞു വരുമ്പോൾ എല്ലാ അനുസരണക്കേടിന്നും പ്രതികാരം ചെയ്‌വാൻ ഒരുങ്ങിയുമിരിക്കുന്നു. നിങ്ങൾ പുറമെയുള്ളതു നോക്കുന്നു.
Malayalam 1992 MBSI
നിങ്ങളുടെ അനുസരണം തികഞ്ഞു വരുമ്പോള്‍ എല്ലാ അനുസരണക്കേടിന്നും പ്രതികാരം ചെയ്‍വാന്‍ ഒരുങ്ങിയുമിരിക്കുന്നു. നിങ്ങള്‍ പുറമെയുള്ളതു നോക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇങ്ങനെ നിങ്ങളുടെ അനുസരണം തികഞ്ഞുവരുമ്പോൾ എല്ലാ അനുസരണക്കേടിനും ശിക്ഷിക്കുവാനും തയ്യാറാവുന്നു. നിങ്ങൾ പുറമെയുള്ളതു നോക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങളുടെ അനുസരണം തികഞ്ഞുവരുമ്പോള്‍ എല്ലാ അനുസരണക്കേടിനും പ്രതികാരം ചെയ്‍വാന്‍ ഒരുങ്ങിയുമിരിക്കുന്നു. നിങ്ങള്‍ പുറമേയുള്ളതു നോക്കുന്നു.
Malayalam Bible POC-ML 2013
നിങ്ങള്‍ പൂര്‍ണമായി അനുസരിക്കുന്നവരായതിനുശേഷം അ നുസരിക്കാത്തവരെ ശിക്‌ഷിക്കാന്‍ ഞങ്ങള്‍ സന്നദ്‌ധരായിരിക്കുകയാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിങ്ങളുടെ അനുസരണ തികവുള്ളതായിത്തീരുമ്പോൾ അനുസരിക്കാത്ത ഏതൊരുവനും ശിക്ഷനൽകാൻ ഞങ്ങൾ സന്നദ്ധരായിരിക്കും.