2 Corinthians 10:8 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിങ്ങളെ ഇടിച്ചു കളയുവാനല്ല, പടുത്തുയര്‍ത്തുവാനുള്ള അധികാരമാണ് കര്‍ത്താവ് ഞങ്ങള്‍ക്ക് നല്‌കിയിരിക്കുന്നത്. ആ അധികാരത്തില്‍ ഞാന്‍ അല്പം അഭിമാനിച്ചാല്‍പോലും ലജ്ജിതനാകുകയില്ല.
Malayalam (ERV) WBTC Bible
കര്‍ത്താവ് ഞങ്ങള്‍ക്കു തന്ന അധികാരങ്ങളില്‍ ഞങ്ങള്‍ പൊങ്ങച്ചം കൊള്ളുന്നുണ്ടെന്നുള്ളതു സത്യമാണ്. എന്നാല്‍ ഞങ്ങള്‍ക്ക് ഈ ശക്തി നല്‍കപ്പെട്ടത് നിങ്ങളെ ശക്തരാക്കാനാണ്. വേദനിപ്പിക്കാനല്ല. അതിനാല്‍ ആ അഭിമാനത്തില്‍ എനിക്കു ലജ്ജയില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങളെ ഇടിച്ചുകളവാനല്ല പണിവാനത്രേ കർത്താവു ഞങ്ങൾക്കു തന്ന അധികാരത്തെക്കുറിച്ചു ഒന്നു അധികം പ്രശംസിച്ചാലും ഞാൻ ലജ്ജിച്ചുപോകയില്ല.
Malayalam 1992 MBSI
നിങ്ങളെ ഇടിച്ചുകളവാനല്ല പണിവാനത്രേ കര്‍ത്താവു ഞങ്ങള്‍ക്കു തന്ന അധികാരത്തെക്കുറിച്ചു ഒന്നു അധികം പ്രശംസിച്ചാലും ഞാന്‍ ലജ്ജിച്ചുപോകയില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിങ്ങളെ ഇടിച്ചുകളയുവാനല്ല പണിയുവാനായിട്ട്, കർത്താവ് ഞങ്ങൾക്ക് തന്ന അധികാരത്തെക്കുറിച്ച് ഏറെക്കുറെ പ്രശംസിച്ചാലും ഞാൻ ലജ്ജിച്ചുപോകയില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങളെ ഇടിച്ചുകളവാനല്ല പണിവാനത്രേ കര്‍ത്താവ് ഞങ്ങള്‍ക്കു തന്ന അധികാരത്തെക്കുറിച്ച് ഒന്ന് അധികം പ്രശംസിച്ചാലും ഞാന്‍ ലജ്ജിച്ചുപോകയില്ല.
Malayalam Bible POC-ML 2013
ഞങ്ങളുടെ അധികാരത്തെപ്പറ്റി ഞാന്‍ കുറച്ചധികം പ്രശംസിച്ചാലും അതില്‍ എനിക്കു ലജ്‌ജിക്കാനില്ല. നിങ്ങളെ പടുത്തുയര്‍ത്താനാണ്‌, നശിപ്പിക്കാനല്ല, കര്‍ത്താവ്‌ ഞങ്ങള്‍ക്ക്‌ അധികാരം നല്‍കിയിരിക്കുന്നത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിങ്ങളെ തകർത്തുകളയാനല്ല, ആത്മികമായി പണിതുയർത്താൻ കർത്താവ് ഞങ്ങൾക്കു നൽകിയ അധികാരത്തെ സംബന്ധിച്ച് അൽപ്പം കൂടുതൽ പ്രശംസിച്ചാലും അതിൽ ലജ്ജിക്കുന്നില്ല.