2 Corinthians 11:1 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്‍റെ അല്പമായ ഭോഷത്തം നിങ്ങള്‍ പൊറുക്കണമെന്നു ഞാന്‍ താത്പര്യപ്പെടുന്നു. അതേ, നിങ്ങള്‍ എന്നോടു പൊറുക്കുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.
Malayalam (ERV) WBTC Bible
എന്‍റെ അല്പമായ ബുദ്ധിഹീനത പൊറുക്കുവാനുള്ള ക്ഷമ നിങ്ങള്‍ക്കുണ്ടാകണമെന്നു ഞാനാശിക്കുന്നു. അതെ, ദയവായി ക്ഷമിക്കുക. പക്ഷേ നിങ്ങള്‍ ഇപ്പോള്‍ തന്നെ ക്ഷമിച്ചിരിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങൾ എന്റെ പക്കൽ അസാരം ബുദ്ധിഹീനത പൊറുത്തുകൊണ്ടാൽ കൊള്ളായിരുന്നു; അതേ, നിങ്ങൾ എന്നെ പൊറുത്തുകൊള്ളുന്നുവല്ലോ.
Malayalam 1992 MBSI
നിങ്ങള്‍ എന്റെ പക്കല്‍ അസാരം ബുദ്ധിഹീനത പൊറുത്തുകൊണ്ടാല്‍ കൊള്ളായിരുന്നു; അതേ, നിങ്ങള്‍ എന്നെ പൊറുത്തുകൊള്ളുന്നുവല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിങ്ങൾ എന്നിലുള്ള അല്പം ബുദ്ധിശൂന്യത സഹിക്കുമെങ്കിൽ നന്നായിരുന്നു; അതേ, നിങ്ങൾ എന്നെ സഹിച്ചുകൊള്ളുന്നുവല്ലോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങള്‍ എന്‍റെ പക്കല്‍ അസാരം ബുദ്ധിഹീനത പൊറുത്തുകൊണ്ടാല്‍ കൊള്ളാമായിരുന്നു; അതേ, നിങ്ങള്‍ എന്നെ പൊറുത്തുകൊള്ളുന്നുവല്ലോ.
Malayalam Bible POC-ML 2013
അല്‌പം ഭോഷത്തം സംസാരിക്കുന്നത്‌ നിങ്ങള്‍ സഹിക്കുമെന്നു പ്രതീക്‌ഷിക്കുന്നു. നിങ്ങള്‍ ഇപ്പോള്‍ത്തന്നെ എന്നോടു സഹിഷ്‌ണുത കാണിക്കുന്നുണ്ടല്ലോ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്റെ വാക്കുകൾ ഭോഷത്തമായി നിങ്ങൾക്കു തോന്നുന്നെങ്കിൽ അൽപ്പംകൂടി സഹിക്കുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു; ഇപ്പോൾത്തന്നെ നിങ്ങൾ സഹിക്കുന്നുണ്ടല്ലോ.