2 Corinthians 11:14 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതില്‍ അദ്ഭുതപ്പെടാനൊന്നുമില്ല! സാത്താന്‍പോലും പ്രകാശത്തിന്‍റെ മാലാഖയായി കപടവേഷം കെട്ടുന്നല്ലോ!
Malayalam (ERV) WBTC Bible
ഞങ്ങള്‍ക്കതില്‍ അത്ഭുതമില്ലാത്തതെന്തുകൊണ്ടാണെന്നോ? സാത്താന്‍ പോലും താന്‍ വെളിച്ചദൂതനാണെന്ന് ആളുകളെ തെറ്റിദ്ധരിപ്പിക്കാനായി സ്വയം മാറാറുണ്ട്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സാത്താൻ താനും വെളിച്ചദൂതന്റെ വേഷം ധരിക്കുന്നുവല്ലോ.
Malayalam 1992 MBSI
സാത്താന്‍ താനും വെളിച്ചദൂതന്റെ വേഷം ധരിക്കുന്നുവല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അത് ആശ്ചര്യവുമല്ല; സാത്താൻ താനും വെളിച്ചദൂതന്റെ വേഷം ധരിക്കുന്നുവല്ലോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അത് ആശ്ചര്യവുമല്ല; സാത്താന്‍താനും വെളിച്ചദൂതന്‍റെ വേഷം ധരിക്കുന്നുവല്ലോ.
Malayalam Bible POC-ML 2013
അദ്‌ഭുതപ്പെടേണ്ടാ, പിശാചുപോലും പ്രഭാപൂര്‍ണനായ ദൈവ ദൂതനായി വേഷംകെട്ടാറുണ്ടല്ലോ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇതിൽ ആശ്ചര്യപ്പെടാനെന്തിരിക്കുന്നു; സാത്താൻതന്നെയും പ്രകാശദൂതന്റെ വേഷം ധരിക്കുന്നല്ലോ!