2 Corinthians 11:21 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അങ്ങനെയുള്ള കാര്യങ്ങളില്‍ ഞങ്ങള്‍ ദുര്‍ബലരായിരുന്നു എന്നു ലജ്ജയോടെ സമ്മതിക്കുന്നു. എന്നാല്‍ ആര്‍ക്കെങ്കിലും പ്രശംസിക്കുവാന്‍ ധൈര്യമുണ്ടെങ്കില്‍-ഒരു ഭോഷനെപ്പോലെ ഞാന്‍ പറയുന്നു-എനിക്കും ധൈര്യമുണ്ട്.
Malayalam (ERV) WBTC Bible
ഇത്തരം കാര്യങ്ങള്‍ ചെയ്യുവാന്‍ പോലും ഞാന്‍ “അശക്തനായിരുന്നു” എന്നു സമ്മതിക്കുന്നതിലും എനിക്കു ലജ്ജയുണ്ട്. എന്നാല്‍ അഭിമാനിക്കാന്‍ തക്ക ധൈര്യമുള്ള ഒരാളെങ്കിലും ഉണ്ടെങ്കില്‍ ഞാനും അങ്ങനെ ധൈര്യവാനാകും. (ഒരു മണ്ടനെപ്പോലെയാണെന്‍റെ സംസാരം)
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതിൽ ഞങ്ങൾ ബലഹീനരായിരുന്നു എന്നു ഞാൻ മാനംകെട്ടു പറയുന്നു. എന്നാൽ ആരെങ്കിലും ധൈര്യപ്പെടുന്ന കാര്യത്തിൽ‒ഞാൻ ബുദ്ധിഹീനനായി പറയുന്നു‒ഞാനും ധൈര്യപ്പെടുന്നു.
Malayalam 1992 MBSI
അതില്‍ ഞങ്ങള്‍ ബലഹീനരായിരുന്നു എന്നു ഞാന്‍ മാനംകെട്ടു പറയുന്നു. എന്നാല്‍ ആരെങ്കിലും ധൈര്‍യ്യപ്പെടുന്ന കാര്‍യ്യത്തില്‍--ഞാന്‍ ബുദ്ധിഹീനനായി പറയുന്നു--ഞാനും ധൈര്‍യ്യപ്പെടുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതിൽ ഞങ്ങൾ ബലഹീനരായിരുന്നു എന്ന് ഞാൻ അപമാനത്തോടെ പറയുന്നു. എന്നാൽ ആരെങ്കിലും ധൈര്യപ്പെടുന്ന കാര്യത്തിൽ-ഞാൻ ബുദ്ധിഹീനനായി പറയുന്നു-ഞാനും ധൈര്യപ്പെടുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതില്‍ ഞങ്ങള്‍ ബലഹീനരായിരുന്നു എന്ന് ഞാന്‍ മാനംകെട്ടു പറയുന്നു. എന്നാല്‍ ആരെങ്കിലും ധൈര്യപ്പെടുന്ന കാര്യത്തില്‍- ഞാന്‍ ബുദ്ധിഹീനനായി പറയുന്നു- ഞാനും ധൈര്യപ്പെടുന്നു.
Malayalam Bible POC-ML 2013
അതിനൊന്നും ഞങ്ങള്‍ക്കു ശക്‌തിയില്ലായിരുന്നെന്നു ലജ്‌ജയോടെ പറഞ്ഞുകൊള്ളട്ടെ. ആരെങ്കിലും പ്രശംസിക്കാന്‍ ധൈര്യപ്പെടുന്ന എന്തിനെക്കുറിച്ചും പ്രശംസിക്കാന്‍ ഞാനും ധൈര്യപ്പെടും എന്ന്‌ ഒരുഭോഷനെപ്പോലെ ഞാന്‍ പറയുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇത്രയൊക്കെ ചെയ്യാൻമാത്രമുള്ള ബലം ഞങ്ങൾക്കില്ലായിരുന്നു എന്നു ലജ്ജയോടെ ഞാൻ സമ്മതിക്കുന്നു. മറ്റാരെങ്കിലും പ്രശംസിക്കാൻ മുതിർന്നാൽ, ഒരു മൂഢനെപ്പോലെ ഞാൻ പറയട്ടെ, ഞാനും ഇത്തിരി പ്രശംസിക്കും.

Recommended Reading