2 Corinthians 11:23 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ അബ്രഹാമിന്‍റെ വംശജരാണെങ്കില്‍ ഞാനും അതേ വംശത്തില്‍പ്പെട്ടവന്‍ തന്നെ. അവര്‍ ക്രിസ്തുവിന്‍റെ ദാസന്മാരാണോ? ബുദ്ധിഭ്രമമുള്ളവനെപ്പോലെ ഞാന്‍ പറയുന്നു എന്നു തോന്നാം -ഞാന്‍ അവരെക്കാള്‍ മികച്ച ദാസനാകുന്നു; ഞാന്‍ അവരെക്കാള്‍ വളരെയധികം അധ്വാനിച്ചു; കൂടുതല്‍ തവണ തടവിലാക്കപ്പെട്ടു; ചാട്ടവാറുകൊണ്ടുള്ള പ്രഹരം വളരെയേറെ ഏറ്റു; പലപ്പോഴും മരണത്തിന്‍റെ വക്കോളമെത്തി;
Malayalam (ERV) WBTC Bible
അവര്‍ ക്രിസ്തുവിനെ ശുശ്രൂഷിക്കുന്നുവോ? ഞാനവനെ കൂടുതല്‍ ശുശ്രൂഷിക്കുന്നു. (ഇങ്ങനെയൊക്കെ പറയാന്‍ എനിക്കു കിറുക്കു തന്നെ.) അവരെക്കാള്‍ വളരെ കഠിനമായി ഞാന്‍ പ്രവര്‍ത്തിച്ചു. കൂടുതല്‍ തവണ ഞാന്‍ തടങ്കലില്‍ കഴിഞ്ഞു. അവരെക്കാളേറെ മര്‍ദ്ദനം ഞാന്‍ സഹിച്ചു. പല തവണ ഞാന്‍ മരണത്തോടടുത്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ക്രിസ്തുവിന്റെ ശുശ്രൂഷക്കാരോ? ‒ഞാൻ ബുദ്ധിഭ്രമമായി സംസാരിക്കുന്നു‒ഞാൻ അധികം; ഞാൻ ഏറ്റവും അധികം അദ്ധ്വാനിച്ചു, അധികം പ്രാവശ്യം തടവിലായി, അനവധി അടികൊണ്ടു, പലപ്പോഴും പ്രാണഭയത്തിലായി;
Malayalam 1992 MBSI
ക്രിസ്തുവിന്റെ ശുശ്രൂഷക്കാരോ?--ഞാന്‍ ബുദ്ധിഭ്രമമായി സംസാരിക്കുന്നു--ഞാന്‍ അധികം; ഞാന്‍ ഏറ്റവും അധികം അദ്ധ്വാനിച്ചു, അധികം പ്രാവശ്യം തടവിലായി, അനവധി അടി കൊണ്ടു, പലപ്പോഴും പ്രാണഭയത്തിലായി;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ ക്രിസ്തുവിന്റെ ശുശ്രൂഷക്കാരോ? -ഞാൻ ബുദ്ധിഭ്രമമായി സംസാരിക്കുന്നു-ഞാൻ അധികം; ഞാൻ ഏറ്റവും അധികം അദ്ധ്വാനിച്ചു, അധികം പ്രാവശ്യം തടവിലായി, അനവധി അടികൊണ്ടു, പലപ്പോഴും മരണകരമായ അപകടത്തിൽ അകപ്പെട്ടു;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ക്രിസ്തുവിന്‍റെ ശുശ്രൂഷക്കാരോ?- ഞാന്‍ ബുദ്ധിഭ്രമമായി സംസാരിക്കുന്നു- ഞാന്‍ അധികം; ഞാന്‍ ഏറ്റവും അധികം അധ്വാനിച്ചു, അധികം പ്രാവശ്യം തടവിലായി, അനവധി അടികൊണ്ടു, പലപ്പോഴും പ്രാണഭയത്തിലായി;
Malayalam Bible POC-ML 2013
അവര്‍ ക്രിസ്‌തുവിന്‍െറ ദാസന്‍മാരാണോ? ഉന്മത്തനെപ്പോലെ ഞാനും പറയുന്നു, ഞാന്‍ കുറെക്കൂടെ മെച്ചപ്പെട്ട ദാസനാണ്‌. അവരെക്കാള്‍ വളരെയേറെ ഞാന്‍ അധ്വാനിച്ചു; വളരെക്കൂടുതല്‍ കാരാഗൃഹവാസമനുഭവിച്ചു; എണ്ണമറ്റവിധം പ്രഹരമേറ്റു; പല തവണമരണവക്‌ത്രത്തിലകപ്പെട്ടു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ ക്രിസ്തുവിന്റെ ദാസരോ? (സുബോധമില്ലാത്തവനെപ്പോലെ ഞാൻ സംസാരിക്കുന്നു) ഞാൻ അവരെക്കാൾ മികച്ച ദാസൻതന്നെ. ഞാൻ അവരെക്കാൾ അധികം അധ്വാനിച്ചു. അവരെക്കാൾ ഏറെത്തവണ തടവിലായി. അവരെക്കാൾ ഏറെ ക്രൂരമായി ചമ്മട്ടികൊണ്ട് അടിയേറ്റു, പലപ്രാവശ്യം മരണത്തെ മുഖാമുഖം കണ്ടു.