2 Corinthians 11:30 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എനിക്കു പ്രശംസിക്കണമെന്നുണ്ടെങ്കില്‍ ഞാന്‍ എത്ര ബലഹീനനാണെന്ന് എടുത്തുകാണിക്കുന്ന കാര്യങ്ങളില്‍ ഞാന്‍ പ്രശംസിക്കും.
Malayalam (ERV) WBTC Bible
ഞാന്‍ അഭിമാനിക്കുന്നുവെങ്കില്‍ അത് ഞാന്‍ ദുര്‍ബ്ബലനാണെന്നു തെളിയിക്കുന്ന കാര്യങ്ങളുടെ പേരിലായിരിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പ്രശംസിക്കേണമെങ്കിൽ എന്റെ ബലഹീനതസംബന്ധിച്ചു ഞാൻ പ്രശംസിക്കും.
Malayalam 1992 MBSI
പ്രശംസിക്കേണമെങ്കില്‍ എന്റെ ബലഹീനതസംബന്ധിച്ചു ഞാന്‍ പ്രശംസിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പ്രശംസിക്കണമെങ്കിൽ എന്റെ ബലഹീനത സംബന്ധിച്ച് ഞാൻ പ്രശംസിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പ്രശംസിക്കേണമെങ്കില്‍ എന്‍റെ ബലഹീനത സംബന്ധിച്ചു ഞാന്‍ പ്രശംസിക്കും.
Malayalam Bible POC-ML 2013
എനിക്കു പ്രശംസിക്കണമെന്നുണ്ടെങ്കില്‍ എന്‍െറ ബലഹീനതകളെക്കുറിച്ചായിരിക്കും ഞാന്‍ പ്രശംസിക്കുക.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അഭിമാനിക്കണമെങ്കിൽ, ഞാൻ എന്റെ ബലഹീനതകളെക്കുറിച്ച് അഭിമാനിക്കും.