2 Corinthians 11:32 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഞാന്‍ ദമാസ്കസില്‍ ആയിരുന്നപ്പോള്‍ അരേതാരാജാവിന്‍റെ കീഴിലുള്ള ഗവര്‍ണര്‍ എന്നെ പിടികൂടുന്നതിനു കാവല്‍ ഏര്‍പ്പെടുത്തി.
Malayalam (ERV) WBTC Bible
ഞാന്‍ ദമസ്ക്കൊസിലായിരുന്നപ്പോള്‍ എന്നെ തടവിലാക്കാന്‍ അരേതാരാജാവിന്‍റെ ഗവര്‍ണ്ണര്‍ നഗരത്തിനു ചുറ്റും കാവല്‍ ഏര്‍പ്പെടുത്തി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദമസ്കൊസിലെ അരേതാരാജാവിന്റെ നാടുവാഴി എന്നെ പിടിപ്പാൻ ഇച്ഛിച്ചു, ദമസ്കപട്ടണത്തെ കാവൽ വെച്ചു കാത്തു.
Malayalam 1992 MBSI
ദമസ്കൊസിലെ അരേതാരാജാവിന്റെ നാടുവാഴി എന്നെ പിടിപ്പാന്‍ ഇച്ഛിച്ചു, ദമസ്കപട്ടണത്തെ കാവല്‍ വെച്ചു കാത്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദമസ്കൊസിലെ അരേതാരാജാവിന്റെ നാടുവാഴി എന്നെ പിടിക്കുവാൻ ഇച്ഛിച്ച്, തന്റെ പട്ടണത്തെ കാവൽ വച്ചു കാത്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദമസ്കൊസിലെ അരേതാരാജാവിന്‍റെ നാടുവാഴി എന്നെ പിടിപ്പാന്‍ ഇച്ഛിച്ചു, ദമസ്കപട്ടണത്തെ കാവല്‍ വച്ചു കാത്തു.
Malayalam Bible POC-ML 2013
ദമാസ്‌ക്കസില്‍വച്ച്‌ എന്നെ പിടികൂടുന്നതിനുവേണ്ടി അരേത്താസ്‌ രാജാവിന്‍െറ ദേശാധിപതി ദമാസ്‌ക്കസ്‌ നഗരത്തിനു കാവലേര്‍പ്പെടുത്തി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അരേതാരാജാവ് നിയോഗിച്ച ഭരണാധികാരി ദമസ്കോസിൽവെച്ച് എന്നെ ബന്ധിക്കുന്നതിനായി ദമസ്കോസ് നഗരത്തിന് കാവൽ ഏർപ്പെടുത്തി.