2 Corinthians 11:9 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഞാന്‍ നിങ്ങളോടുകൂടി ആയിരുന്നപ്പോള്‍ എനിക്കു പണത്തിന് ആവശ്യമുണ്ടായിട്ടുണ്ട്; എങ്കിലും ഒരിക്കലും നിങ്ങളെ ഞാന്‍ ഭാരപ്പെടുത്തിയില്ല. എനിക്കു വേണ്ടതെല്ലാം മാസിഡോണിയയില്‍നിന്നു വന്ന സഹോദരന്മാരാണു കൊണ്ടുവന്നു തന്നത്. കഴിഞ്ഞ കാലത്തെപ്പോലെതന്നെ ഭാവിയിലും ഞാന്‍ ഒരിക്കലും നിങ്ങള്‍ക്കു ഭാരമായിരിക്കുകയില്ല!
Malayalam (ERV) WBTC Bible
നിങ്ങളോടൊപ്പം ഇരുന്നപ്പോള്‍ എനിക്കു വേണ്ടിയിരുന്നതിനൊന്നും ഞാന്‍ നിങ്ങളെ ബുദ്ധിമുട്ടിച്ചില്ല. മക്കൊദൊന്യയില്‍ നിന്നു വന്ന സഹോദരന്മാര്‍ എന്‍റെ ആവശ്യങ്ങളെല്ലാം നിറവേറ്റി. ഏതു സാഹചര്യത്തിലും ഞാന്‍ നിങ്ങള്‍ക്കു ഇതുവരെ ഭാരമായിട്ടില്ല. ഇനിയും ഒരിക്കലും ഭാരമാകയുമില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങളുടെ ഇടയിൽ ഇരുന്നപ്പോൾ മുട്ടുണ്ടായാറെ ഞാൻ ഒരുത്തനെയും ഭാരപ്പെടുത്തിയില്ല. മക്കെദോന്യയിൽനിന്നു വന്ന സഹോദരന്മാർ അത്രേ എന്റെ മുട്ടു തീർത്തതു. ഞാൻ ഒരുവിധേനയും നിങ്ങൾക്കു ഭാരമായിത്തീരാതവണ്ണം സൂക്ഷിച്ചു, മേലാലും സൂക്ഷിക്കും.
Malayalam 1992 MBSI
നിങ്ങളുടെ ഇടയില്‍ ഇരുന്നപ്പോള്‍ മുട്ടുണ്ടായാറെ ഞാന്‍ ഒരുത്തനെയും ഭാരപ്പെടുത്തിയില്ല. മക്കെദോന്യയില്‍നിന്നു വന്ന സഹോദരന്മാര്‍ അത്രേ എന്റെ മുട്ടു തീര്‍ത്തതു. ഞാന്‍ ഒരുവിധേനയും നിങ്ങള്‍ക്കു ഭാരമായിത്തീരാതവണ്ണം സൂക്ഷിച്ചു, മേലാലും സൂക്ഷിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ നിങ്ങളോടൊപ്പം ഇരിക്കുകയും ആവശ്യം വരികയും ചെയ്തപ്പോൾ ആരെയും ഭാരപ്പെടുത്തിയില്ല. മക്കെദോന്യയിൽ നിന്ന് വന്ന സഹോദരന്മാർ അത്രേ എന്റെ ആവശ്യങ്ങളിൽ സഹായമായത്. ഞാൻ എല്ലാ വിധത്തിലും നിങ്ങൾക്ക് ഭാരമായിത്തീരാതവണ്ണംഎന്നെത്തന്നെ സൂക്ഷിച്ചു; മേലാലും അങ്ങനെതന്നെ ചെയ്യും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങളുടെ ഇടയില്‍ ഇരുന്നപ്പോള്‍ മുട്ടുണ്ടായാറെ ഞാന്‍ ഒരുത്തനെയും ഭാരപ്പെടുത്തിയില്ല. മക്കെദോന്യയില്‍നിന്നു വന്ന സഹോദരന്മാര്‍ അത്രേ എന്റെ മുട്ടു തീര്‍ത്തത്. ഞാന്‍ ഒരു വിധേനയും നിങ്ങള്‍ക്കു ഭാരമായിത്തീരാതവണ്ണം സൂക്ഷിച്ചു, മേലാലും സൂക്ഷിക്കും.
Malayalam Bible POC-ML 2013
ഞാന്‍ നിങ്ങളുടെകൂടെ ആയിരിക്കുമ്പോള്‍ എനിക്കു ഞെരുക്കം ഉണ്ടായെങ്കിലും ആരെയും ഞാന്‍ ബുദ്‌ധിമുട്ടിച്ചില്ല. മക്കെദോനിയായില്‍നിന്നു വന്ന സഹോദരന്‍മാരാണ് എന്‍െറ ആവശ്യങ്ങള്‍ നിറവേറ്റിത്തന്നത്. അതിനാല്‍ നിങ്ങളെ ഒരുപ്രകാരത്തിലും ബുദ്‌ധിമുട്ടിക്കാതിരിക്കാന്‍ ഞാന്‍ ശ്രദ്‌ധിച്ചു; മേലിലും ശ്രദ്‌ധിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിങ്ങളോടുകൂടെ ആയിരുന്നപ്പോൾ ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടും നിങ്ങളിൽ ആർക്കും ഞാൻ ഭാരമായിത്തീർന്നിട്ടില്ല; മക്കദോന്യയിൽനിന്ന് വന്ന സഹോദരന്മാരാണ് എന്റെ ആവശ്യങ്ങൾ നിറവേറ്റിയത്. നിങ്ങൾക്ക് ഒരുവിധത്തിലും ഭാരമാകാതെ ഞാൻ എന്നെത്തന്നെ സൂക്ഷിച്ചു; ഇനിയും സൂക്ഷിക്കും.
Recommended Reading