2 Corinthians 12:10 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ക്രിസ്തുവിനെപ്രതി ബലഹീനതകളും ആക്ഷേപങ്ങളും കഷ്ടതകളും പീഡനങ്ങളും പ്രയാസങ്ങളും സഹിക്കുന്നതില്‍ ഞാന്‍ സംതൃപ്തനാണ്. എന്തുകൊണ്ടെന്നാല്‍ ഞാന്‍ ബലഹീനനായിരിക്കുമ്പോഴാണല്ലോ ശക്തനായിരിക്കുന്നത്.
Malayalam (ERV) WBTC Bible
അതുകൊണ്ട് ദൌര്‍ബ്ബല്യത്തില്‍ ഞാന്‍ ക്രിസ്തുവിന്‍റെ പേരില്‍ അനുഭവിക്കുന്ന അപമാനത്തിലും കഷ്ടപ്പാടിലും പീഢനത്തിലും ബുദ്ധിമുട്ടിലും ഞാന്‍ സന്തോഷിക്കുന്നു. കാരണം, ദൌര്‍ബ്ബല്യത്തിലാണ് ഞാന്‍ ശക്തനാകുന്നത്. എനിക്കു പ്രശ്നങ്ങളുണ്ടാകുന്പോഴും ഞാന്‍ സന്തോഷിക്കുന്നു. ഇതെല്ലാം ക്രിസ്തുവിനു വേണ്ടിയാണ്. ഞാന്‍ ക്ഷീണിതനാകുന്പോള്‍ ഞാന്‍ യഥാര്‍ത്ഥത്തില്‍ ശക്തനാകുകയാണ്. അതിനാല്‍ ഇക്കാര്യങ്ങളില്‍ ഞാന്‍ സന്തോഷിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതുകൊണ്ടു ഞാൻ ക്രിസ്തുവിന്നു വേണ്ടി ബലഹീനത, കയ്യേറ്റം, ബുദ്ധിമുട്ടു, ഉപദ്രവം, ഞെരുക്കം എന്നിവ സഹിപ്പാൻ ഇഷ്ടപ്പെടുന്നു; ബലഹീനനായിരിക്കുമ്പോൾ തന്നേ ഞാൻ ശക്തനാകുന്നു.
Malayalam 1992 MBSI
അതുകൊണ്ടു ഞാന്‍ ക്രിസ്തുവിന്നു വേണ്ടി ബലഹീനത, കയ്യേറ്റം, ബുദ്ധിമുട്ടു, ഉപദ്രവം, ഞെരുക്കം എന്നിവ സഹിപ്പാന്‍ ഇഷ്ടപ്പെടുന്നു; ബലഹീനനായിരിക്കുമ്പോള്‍ തന്നേ ഞാന്‍ ശക്തനാകുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതുകൊണ്ട് ഞാൻ ക്രിസ്തുവിനുവേണ്ടി ബലഹീനത, അപമാനം, ദുരിതം, ഉപദ്രവം, ബുദ്ധിമുട്ട് എന്നിവ സഹിക്കുന്നതിൽ ഞാൻ സംതൃപ്തിയുള്ളവനായിരിക്കുന്നു; എന്തെന്നാൽ, ബലഹീനനായിരിക്കുമ്പോൾ തന്നെ ഞാൻ ശക്തനാകുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതുകൊണ്ട് ഞാന്‍ ക്രിസ്തുവിനുവേണ്ടി ബലഹീനത, കൈയേറ്റം, ബുദ്ധിമുട്ട്, ഉപദ്രവം, ഞെരുക്കം എന്നിവ സഹിപ്പാന്‍ ഇഷ്ടപ്പെടുന്നു; ബലഹീനനായിരിക്കുമ്പോള്‍തന്നെ ഞാന്‍ ശക്തനാകുന്നു.
Malayalam Bible POC-ML 2013
അതുകൊണ്ട്‌, ബലഹീനതകളിലും ആക്‌ഷേപങ്ങളിലും ഞെരുക്കങ്ങളിലും പീഡനങ്ങളിലും അത്യാഹിതങ്ങളിലും ഞാന്‍ ക്രിസ്‌തുവിനെപ്രതി സന്തുഷ്‌ട നാണ്‌. എന്തെന്നാല്‍, ബലഹീനനായിരിക്കുമ്പോഴാണു ഞാന്‍ ശക്‌തനായിരിക്കുന്നത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതുകൊണ്ടാണ് ക്രിസ്തുവിനുവേണ്ടി ബലഹീനതകൾ, പരിഹാസങ്ങൾ, ഞെരുക്കങ്ങൾ, പീഡനങ്ങൾ, വൈഷമ്യങ്ങൾ എന്നിവ സഹിക്കുന്നതിൽ ഞാൻ ആനന്ദിക്കുന്നത്. കാരണം, ബലഹീനതയിലാണ് ഞാൻ ശക്തനാകുന്നത്.