2 Corinthians 12:15 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിങ്ങളെ സഹായിക്കുന്നതിനുവേണ്ടി എനിക്കുള്ള എല്ലാ വകകളും മാത്രമല്ല എന്നെത്തന്നെയും ചെലവഴിക്കുന്നതില്‍ എനിക്കു സന്തോഷമേയുള്ളൂ. ഞാന്‍ നിങ്ങളെ അധികം സ്നേഹിക്കുന്നതുകൊണ്ടാണോ നിങ്ങള്‍ക്ക് എന്നോടുള്ള സ്നേഹം കുറഞ്ഞുപോയത്?
Malayalam (ERV) WBTC Bible
അതിനാല്‍ എനിക്കുള്ളതെല്ലാം നിങ്ങള്‍ക്കു നല്‍കാന്‍ എനിക്കു സന്തോഷമുണ്ട്. ഞാന്‍ എന്നെത്തന്നെയും നിങ്ങള്‍ക്കു ദാനം ചെയ്യും. ഞാന്‍ നിങ്ങളെ കൂടുതല്‍ സ്നേഹിച്ചാല്‍ നിങ്ങള്‍ക്ക് എന്നെ കുറച്ചു മാത്രമായി സ്നേഹിക്കാനാകുമോ?
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ അതിസന്തോഷത്തോടെ നിങ്ങളുടെ ജീവന്നു വേണ്ടി ചെലവിടുകയും ചെലവായ്പോകയും ചെയ്യും. ഞാൻ നിങ്ങളെ അധികമായി സ്നേഹിച്ചാൽ നിങ്ങൾ എന്നെ അല്പമായി സ്നേഹിക്കുന്നുവോ?
Malayalam 1992 MBSI
ഞാന്‍ അതിസന്തോഷത്തോടെ നിങ്ങളുടെ ജീവന്നു വേണ്ടി ചെലവിടുകയും ചെലവായ്പോകയും ചെയ്യും. ഞാന്‍ നിങ്ങളെ അധികമായി സ്നേഹിച്ചാല്‍ നിങ്ങള്‍ എന്നെ അല്പമായി സ്നേഹിക്കുന്നുവോ?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ അതിസന്തോഷത്തോടെ നിങ്ങളുടെ ജീവനുവേണ്ടി ചെലവിടുകയും ചെലവായിപ്പോകയും ചെയ്യും. ഞാൻ നിങ്ങളെ അധികമായി സ്നേഹിച്ചാൽ നിങ്ങൾ എന്നെ അല്പമായി സ്നേഹിക്കുന്നുവോ?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ അതിസന്തോഷത്തോടെ നിങ്ങളുടെ ജീവനുവേണ്ടി ചെലവിടുകയും ചെലവായിപ്പോകയും ചെയ്യും. ഞാന്‍ നിങ്ങളെ അധികമായി സ്നേഹിച്ചാല്‍ നിങ്ങള്‍ എന്നെ അല്പമായി സ്നേഹിക്കുന്നുവോ?
Malayalam Bible POC-ML 2013
ഞാന്‍ അതീവസന്തോഷത്തോടെ നിങ്ങളുടെ ആത്‌മാക്കള്‍ക്കുവേണ്ടി എനിക്കുള്ളതെല്ലാം ചെല വഴിക്കുകയും എന്നെത്തന്നെ സമര്‍പ്പിക്കുകയും ചെയ്യും. ഞാന്‍ നിങ്ങളെ കൂടുതല്‍ സ്‌നേഹിക്കുംതോറും നിങ്ങള്‍ എന്നെ കുറച്ചുമാത്രമാണോ സ്‌നേഹിക്കേണ്ടത്?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതുകൊണ്ടു ഞാൻ എനിക്കുള്ളതെല്ലാം വളരെ ആനന്ദത്തോടെ നിങ്ങൾക്കുവേണ്ടി ചെലവാക്കുകയും ഞാൻതന്നെ നിങ്ങൾക്കായി ചെലവായിപ്പോകുകയും ചെയ്യും. ഞാൻ അധികമായി സ്നേഹിച്ചാൽ നിങ്ങൾ എന്നെ അൽപ്പമായിട്ടോ സ്നേഹിക്കുന്നത്?