2 Corinthians 12:18 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
തീത്തോസിനോടു നിങ്ങളുടെ അടുക്കല്‍ വരുവാന്‍ ഞാന്‍ അഭ്യര്‍ഥിക്കുകയും മറ്റേ ക്രൈസ്തവ സഹോദരനെ അവന്‍റെ കൂടെ അയയ്‍ക്കുകയും ചെയ്തു. തീത്തോസ് നിങ്ങളെ ചൂഷണം ചെയ്തു എന്നു നിങ്ങള്‍ പറയുമോ? ഒരേ ലക്ഷ്യവും മാര്‍ഗവും അനുസരിച്ചല്ലേ അവരും ഞാനും പ്രവര്‍ത്തിച്ചത്?
Malayalam (ERV) WBTC Bible
ഞാന്‍ തീത്തൊസിനെ നിങ്ങളുടെ അടുത്തേക്കു പറഞ്ഞുവിട്ടു. ഞങ്ങളുടെ സഹോദരനെയും ഞാന്‍ അവനോടൊത്തയച്ചു. തീത്തൊസ് നിങ്ങളെ വഞ്ചിച്ചില്ലല്ലോ? ഒരേ കാര്യങ്ങള്‍ ഒരേ ആത്മാവുകൊണ്ട് ഞങ്ങളിരുവരും ചെയ്തുവെന്ന് നിങ്ങള്‍ക്കറിയാം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ തീതൊസിനെ പ്രബോധിപ്പിച്ചു, ആ സഹോദരനെയും കൂടെ അയച്ചിരുന്നു; തീതൊസ് നിങ്ങളോടു വല്ലതും വഞ്ചിച്ചെടുത്തുവോ? ഞങ്ങൾ നടന്നതു അതേ ആത്മാവിൽ അല്ലയോ? അതേ കാൽചുവടുകളിൽ അല്ലയോ?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ തീത്തൊസിനെ ഉത്സാഹിപ്പിച്ച്, ആ സഹോദരനെയും അവന്റെ കൂടെ അയച്ചിരുന്നു; തീത്തൊസ് നിങ്ങളെ ചൂഷണം ചെയ്തുവോ? ഞങ്ങൾ നടന്നത് അതേ ആത്മാവിൽ അല്ലയോ? അതേ കാൽച്ചുവടുകളിൽ അല്ലയോ?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ തീത്തൊസിനെ പ്രബോധിപ്പിച്ച്, ആ സഹോദരനെയും കൂടെ അയച്ചിരുന്നു; തീത്തൊസ് നിങ്ങളോടു വല്ലതും വഞ്ചിച്ചെടുത്തുവോ? ഞങ്ങള്‍ നടന്നത് അതേ ആത്മാവില്‍ അല്ലയോ? അതേ കാല്‍ച്ചുവടുകളില്‍ അല്ലയോ?
Malayalam Bible POC-ML 2013
തീത്തോസ് പോകണമെന്നു ഞാന്‍ നിര്‍ബന്‌ധിച്ചു. അവന്‍െറ കൂടെ ആ സഹോദരനെയും അയച്ചു. തീത്തോസ് നിങ്ങളെ കബളിപ്പിച്ചില്ലല്ലോ. ഒരേ ആത്‌മാവിലല്ലേ ഞങ്ങള്‍ പ്രവര്‍ത്തിച്ചത്? ഒരേ പാതയിലല്ലേ ഞങ്ങള്‍ നടന്നത്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞാൻ തീത്തോസിനെ നിങ്ങളുടെ അടുത്തേക്ക് വരാൻ ഉത്സാഹിപ്പിച്ചു, ഒരു സഹോദരനെയും അയാളോടുകൂടെ അയച്ചു. തീത്തോസ് നിങ്ങളെ കബളിപ്പിച്ചുവോ? ഞങ്ങൾ ഒരേ മനോഭാവത്തോടെ പ്രവർത്തിക്കുകയും ഒരേ മാർഗം പിൻതുടരുകയുമല്ലേ ചെയ്തത്?