2 Corinthians 12:9 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ “എന്‍റെ കൃപ നിനക്കു മതി; എന്തെന്നാല്‍ നീ ബലഹീനനായിരിക്കുമ്പോഴാണ് എന്‍റെ ശക്തി തികവുറ്റതായിത്തീരുന്നത്” എന്നായിരുന്നു എനിക്കു ലഭിച്ച മറുപടി. ക്രിസ്തുവിന്‍റെ ശക്തി എന്നെ സംരക്ഷിക്കുന്നു എന്നുള്ളത് അനുഭവിച്ചറിയുന്നതിനു കാരണമാക്കുന്ന എന്‍റെ ബലഹീനതയെക്കുറിച്ച് ഞാന്‍ ആഹ്ലാദപൂര്‍വം പ്രശംസിക്കും.
Malayalam (ERV) WBTC Bible
പക്ഷേ കര്‍ത്താവ് എന്നോടു പറഞ്ഞു, “നിനക്കു എന്‍റെ കൃപ മതിയാകും. ദൌര്‍്യബ്ബല്യത്തില്‍, എന്‍റെ ശക്തി കുറ്റമറ്റതാകുന്നു.” അതിനാല്‍ എന്‍റെ ദൌര്‍ബ്ബല്യങ്ങളെച്ചൊല്ലി ഞാന്‍ ആത്മപ്രശംസ നടത്തുന്നു. അപ്പോള്‍ ക്രിസ്തുവിന്‍റെ ശക്തിക്കു എന്നില്‍ വസിക്കാം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ എന്നോടു: എന്റെ കൃപ നിനക്കുമതി; എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു എന്നു പറഞ്ഞു. ആകയാൽ ക്രിസ്തുവിന്റെ ശക്തി എന്റെമേൽ ആവസിക്കേണ്ടതിന്നു ഞാൻ അതിസന്തോഷത്തോടെ എന്റെ ബലഹീനതകളിൽ പ്രശംസിക്കും.
Malayalam 1992 MBSI
അവന്‍ എന്നോടുഎന്റെ കൃപ നിനക്കുമതി; എന്റെ ശക്തി ബലഹീനതയില്‍ തികഞ്ഞുവരുന്നു എന്നു പറഞ്ഞു. ആകയാല്‍ ക്രിസ്തുവിന്റെ ശക്തി എന്റെമേല്‍ ആവസിക്കേണ്ടതിന്നു ഞാന്‍ അതിസന്തോഷത്തോടെ എന്റെ ബലഹീനതകളില്‍ പ്രശംസിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ എന്നോട്: എന്റെ കൃപ നിനക്കു മതി; എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നുവല്ലോ എന്ന് പറഞ്ഞു. ആകയാൽ ക്രിസ്തുവിന്റെ ശക്തി എന്റെമേൽ ആവസിക്കേണ്ടതിന് ഞാൻ അതിസന്തോഷത്തോടെ എന്റെ ബലഹീനതകളിൽ പ്രശംസിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ എന്നോട്: എന്റെ കൃപ നിനക്കുമതി; എന്റെ ശക്തി ബലഹീനതയില്‍ തികഞ്ഞുവരുന്നു എന്നു പറഞ്ഞു. ആകയാല്‍ ക്രിസ്തുവിന്റെ ശക്തി എന്‍റെമേല്‍ ആവസിക്കേണ്ടതിനു ഞാന്‍ അതിസന്തോഷത്തോടെ എന്റെ ബലഹീനതകളില്‍ പ്രശംസിക്കും.
Malayalam Bible POC-ML 2013
എന്നാല്‍, അവിടുന്ന് എന്നോട് അരുളിച്ചെയ്‌തു: നിനക്ക് എന്‍െറ കൃപ മതി; എന്തെന്നാല്‍, ബലഹീനതയിലാണ് എന്‍െറ ശക്‌തി പൂര്‍ണമായി പ്രകടമാകുന്നത്. ക്രിസ്‌തുവിന്‍െറ ശക്‌തി എന്‍െറ മേല്‍ ആവസിക്കേണ്ടതിനു ഞാന്‍ പൂര്‍വാധികം സന്തോഷത്തോടെ എന്‍െറ ബലഹീനതയെക്കുറിച്ചു പ്രശംസിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ അവിടന്ന് എന്നോട്, “എന്റെ കൃപ നിനക്കുമതി, എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു” എന്നു പറഞ്ഞു. അതുകൊണ്ടു ക്രിസ്തുവിന്റെ ശക്തി എന്നിൽക്കൂടി പ്രവർത്തിക്കേണ്ടതിനു ഞാൻ അധികം ആനന്ദത്തോടെ എന്റെ ബലഹീനതകളെപ്പറ്റി പ്രശംസിക്കും.