2 Corinthians 13:2 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മുമ്പ് പാപം ചെയ്തവര്‍ക്കും മറ്റുള്ള എല്ലാവര്‍ക്കും ഞാന്‍ നല്‌കിയ മുന്നറിയിപ്പ് മുമ്പത്തെപ്പോലെതന്നെ ആവര്‍ത്തിക്കുന്നു; രണ്ടാമത്തെ സന്ദര്‍ശനവേളയില്‍ ഞാന്‍ നേരിട്ട് ആ മുന്നറിയിപ്പു നല്‌കി. ഇപ്പോള്‍ അകലെയിരുന്നുകൊണ്ടാണ് അത് ആവര്‍ത്തിക്കുന്നത്. ഞാന്‍ വീണ്ടും വരുമ്പോള്‍ ആരോടും ഒരു വിട്ടുവീഴ്ചയും കാണിക്കുകയില്ല.
Malayalam (ERV) WBTC Bible
രണ്ടാം തവണ ഞാന്‍ നിങ്ങളോടൊപ്പം ആയിരുന്നപ്പോള്‍ ഞാന്‍ നിങ്ങളുടെ പാപങ്ങളില്‍ മുന്നറിയിപ്പു തന്നിരുന്നു. ഇപ്പോള്‍ ഞാന്‍ നിങ്ങളില്‍ നിന്നു വളരെ അകലെയാണെങ്കിലും പാപം ചെയ്ത മറ്റുള്ളവര്‍ക്കും മുന്നറിയിപ്പു തരുന്നു. ഞാന്‍ വീണ്ടും വരുന്പോള്‍ നിങ്ങളുടെ പാപങ്ങള്‍ നിമിത്തം നിങ്ങളെ ശിക്ഷിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ രണ്ടാം പ്രാവശ്യം നിങ്ങളുടെ ഇടയിൽ ഇരുന്നപ്പോൾ: ഞാൻ വീണ്ടും വന്നാൽ ക്ഷമിക്കയില്ല എന്നു പറഞ്ഞതുപോലെ ഞാൻ ഇപ്പോൾ ദൂരത്തിരുന്നുകൊണ്ടു ആ പാപം ചെയ്തവരോടും മറ്റെല്ലാവരോടും മുൻകൂട്ടി പറയുന്നു.
Malayalam 1992 MBSI
ഞാന്‍ രണ്ടാം പ്രവാശ്യം നിങ്ങളുടെ ഇടയില്‍ ഇരുന്നപ്പോള്‍ഞാന്‍ വീണ്ടും വന്നാല്‍ ക്ഷമിക്കയില്ല എന്നു പറഞ്ഞതുപോലെ ഞാന്‍ ഇപ്പോള്‍ ദൂരത്തിരുന്നുകൊണ്ടു ആ പാപം ചെയ്തവരോടും മറ്റെല്ലാവരോടും മുന്‍ കൂട്ടി പറയുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ രണ്ടാം പ്രാവശ്യം നിങ്ങളുടെ ഇടയിൽ ഇരുന്നപ്പോൾ: ഞാൻ വീണ്ടും വന്നാൽ ക്ഷമിക്കുകയില്ല എന്ന് പറഞ്ഞതുപോലെ ഞാൻ ഇപ്പോൾ ദൂരത്തിരുന്നുകൊണ്ട്, മുമ്പു പാപം ചെയ്തവരോടും മറ്റെല്ലാവരോടും മുൻകൂട്ടി പറയുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ രണ്ടാം പ്രാവശ്യം നിങ്ങളുടെ ഇടയില്‍ ഇരുന്നപ്പോള്‍: ഞാന്‍ വീണ്ടും വന്നാല്‍ ക്ഷമിക്കയില്ല എന്നു പറഞ്ഞതുപോലെ ഞാന്‍ ഇപ്പോള്‍ ദൂരത്തിരുന്നുകൊണ്ട് ആ പാപം ചെയ്തവരോടും മറ്റെല്ലാവരോടും മുന്‍കൂട്ടി പറയുന്നു.
Malayalam Bible POC-ML 2013
നേരത്തേ പാപം ചെയ്‌തവര്‍ക്കും മറ്റെല്ലാവര്‍ക്കും ഞാന്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. എന്‍െറ രണ്ടാം സന്‌ദര്‍ശനവേളയില്‍ ഞാന്‍ ചെയ്‌തതുപോലെ ഇപ്പോള്‍ എന്‍െറ അസാന്നിധ്യത്തിലും അവര്‍ക്കു ഞാന്‍ താക്കീതു നല്‍കുന്നു. ഞാന്‍ വീണ്ടും വന്നാല്‍ അവരെ വെറുതെ വിടുകയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞാൻ രണ്ടാംപ്രാവശ്യം നിങ്ങളോടുകൂടെ ആയിരുന്നപ്പോൾ പാപത്തിൽ തുടരുന്നവരെ ഒരുപ്രാവശ്യം താക്കീതുചെയ്തതാണ്; അതുതന്നെ ഞാൻ ദൂരത്തിരുന്നുകൊണ്ടും ആവർത്തിക്കുന്നു: ഇനി വരുമ്പോൾ മുമ്പേ പാപംചെയ്തവരോടും മറ്റാരോടുംതന്നെ ഒരു ദാക്ഷിണ്യവും കാണിക്കുകയില്ല. ക്രിസ്തു എന്നിലൂടെ സംസാരിക്കുന്നു എന്നതിന് നിങ്ങൾ ആവശ്യപ്പെട്ട തെളിവായിരിക്കും അത്. ബലഹീനനായിട്ടല്ല ക്രിസ്തു നിങ്ങളെ കൈകാര്യംചെയ്യാൻ പോകുന്നത്, ശക്തനായിത്തന്നെയാണ്!