2 Corinthians 13:3 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ക്രിസ്തു എന്നിലൂടെ സംസാരിക്കുന്നു എന്നതിന് തെളിവു വേണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നു. അവിടുന്നു നിങ്ങളോട് ഇടപെടുന്നത് ദുര്‍ബലനായിട്ടല്ല; പിന്നെയോ തന്‍റെ ശക്തി അവിടുന്നു നിങ്ങളുടെ മധ്യത്തില്‍ പ്രകടമാക്കിക്കൊണ്ടത്രേ.
Malayalam (ERV) WBTC Bible
ക്രിസ്തുവാണ് എന്നിലൂടെ സംസാരിക്കുന്നതെന്നതിന് നിങ്ങള്‍ക്കു തെളിവുവേണം. നിങ്ങളെ ശിക്ഷിക്കുന്നതില്‍ ക്രിസ്തു ദുര്‍ബ്ബലന്‍ അല്ലെന്നതാണ് എന്‍റെ തെളിവ്. എന്നാല്‍ നിങ്ങളില്‍ ക്രിസ്തു ശക്തനാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ക്രിസ്തു എന്നിൽ സംസാരിക്കുന്നു എന്നതിന്നു നിങ്ങൾ തുമ്പു അന്വേഷിക്കുന്നുവല്ലോ. അവൻ നിങ്ങളെ സംബന്ധിച്ചു ബലഹീനനല്ല, നിങ്ങളിൽ ശക്തൻ തന്നേ.
Malayalam 1992 MBSI
ക്രിസ്തു എന്നില്‍ സംസാരിക്കുന്നു എന്നതിന്നു നിങ്ങള്‍ തുമ്പു അന്വേഷിക്കുന്നുവല്ലോ അവന്‍ നിങ്ങളെ സംബന്ധിച്ചു ബലഹീനനല്ല, നിങ്ങളില്‍ ശക്തന്‍ തന്നേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ക്രിസ്തു എന്നിൽ സംസാരിക്കുന്നു എന്നതിന് നിങ്ങൾ തെളിവ് അന്വേഷിക്കുന്നുവല്ലോ. നിങ്ങളോടുള്ള ബന്ധത്തിൽ അവൻ ബലഹീനനല്ല, നിങ്ങളിൽ ശക്തൻ തന്നെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ക്രിസ്തു എന്നില്‍ സംസാരിക്കുന്നു എന്നതിനു നിങ്ങള്‍തുമ്പ് അന്വേഷിക്കുന്നുവല്ലോ. അവന്‍ നിങ്ങളെ സംബന്ധിച്ചു ബലഹീനനല്ല, നിങ്ങളില്‍ ശക്തന്‍തന്നെ.
Malayalam Bible POC-ML 2013
ക്രിസ്‌തു എന്നിലൂടെ സംസാരിക്കുന്നു എന്നതിനു തെളിവാണല്ലോ നിങ്ങള്‍ ആഗ്രഹിക്കുന്നത്‌. നിങ്ങളോട്‌ ഇടപെടുന്നതില്‍ അവന്‍ ദുര്‍ബലനല്ല, ശക്‌തനാണ്‌.