2 Corinthians 13:4 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
തന്‍റെ ബലഹീനതയില്‍ അവിടുന്നു കുരിശില്‍ മരിച്ചു. എന്നാല്‍ ദൈവത്തിന്‍റെ ശക്തിയാല്‍ അവിടുന്നു ജീവിക്കുന്നു. അവിടുത്തെ ബലഹീനതയില്‍ പങ്കുകാരായ ഞങ്ങള്‍ നിങ്ങളോടിടപെടുമ്പോള്‍ ദൈവത്തിന്‍റെ ശക്തിയാല്‍ അവിടുത്തോടുകൂടി ജീവിക്കും.
Malayalam (ERV) WBTC Bible
ക്രൂശിതനായപ്പോള്‍ അവന്‍ ദുര്‍ബ്ബലനായിരുന്നു എന്നതു ശരിതന്നെ. എന്നാല്‍ അവനിപ്പോള്‍ ദൈവത്തിന്‍റെ ശക്തിയില്‍ ജീവിക്കുന്നു. ക്രിസ്തുവില്‍ ഞങ്ങള്‍ ദുര്‍ബ്ബലരാണെന്നതു സത്യമാകുന്നു. എങ്കിലും നിങ്ങള്‍ക്കു വേണ്ടി ഞങ്ങള്‍ ദൈവശക്തിയാല്‍ ക്രിസ്തുവില്‍ ജീവിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ബലഹീനതയാൽ അവൻ ക്രൂശിക്കപ്പെട്ടിട്ടും ദൈവശക്തിയാൽ ജീവിക്കുന്നു; ഞങ്ങളും അവനിൽ ബലഹീനർ എങ്കിലും അവനോടു കൂടെ ദൈവശക്തിയാൽ നിങ്ങൾക്കു വേണ്ടി ജീവിക്കുന്നു.
Malayalam 1992 MBSI
ബലഹീനതയാല്‍ അവന്‍ ക്രൂശിക്കപ്പെട്ടിട്ടും ദൈവശക്തിയാല്‍ ജീവിക്കുന്നു; ഞങ്ങളും അവനില്‍ ബലഹീനര്‍ എങ്കിലും അവനോടു കൂടെ ദൈവശക്തിയാല്‍ നിങ്ങള്‍ക്കു വേണ്ടി ജീവിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ബലഹീനതയിൽ അവൻ ക്രൂശിക്കപ്പെട്ടിട്ടും ദൈവശക്തിയാൽ ജീവിക്കുന്നു; ഞങ്ങളും അവനിൽ ബലഹീനർ എങ്കിലും അവനോട് കൂടെ ദൈവശക്തിയാൽ നിങ്ങൾക്കായി ജീവിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ബലഹീനതയാല്‍ അവന്‍ ക്രൂശിക്കപ്പെട്ടിട്ടും ദൈവശക്തിയാല്‍ ജീവിക്കുന്നു; ഞങ്ങളും അവനില്‍ ബലഹീനര്‍ എങ്കിലും അവനോടുകൂടെ ദൈവശക്തിയാല്‍ നിങ്ങള്‍ക്കുവേണ്ടി ജീവിക്കുന്നു.
Malayalam Bible POC-ML 2013
അവന്‍ ബലഹീനതയില്‍ ക്രൂശിക്കപ്പെട്ടു. എന്നാല്‍, ദൈവത്തിന്‍െറ ശക്‌തിയാല്‍ ജീവിക്കുന്നു. ക്രിസ്‌തുവില്‍ ഞങ്ങളും ബലഹീനരാണ്. എന്നാല്‍, നിങ്ങളോടു പെരുമാറുമ്പോഴാകട്ടെ ഞങ്ങള്‍ അവനോടുകൂടെ ദൈവത്തിന്‍െറ ശക്‌തികൊണ്ടു ജീവിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ബലഹീനതയിൽ അവിടന്ന് ക്രൂശിക്കപ്പെട്ടുവെങ്കിലും ദൈവശക്തിയാൽ ജീവിക്കുന്നു. അതുപോലെ ഞങ്ങളും ബലഹീനരെങ്കിലും ക്രിസ്തുവിൽ നിങ്ങളെ ശുശ്രൂഷിക്കേണ്ടതിനു ദൈവത്തിന്റെ ശക്തിയാൽ ക്രിസ്തുവിനോടുകൂടെ ജീവിക്കുന്നു.