2 Corinthians 13:5 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിങ്ങള്‍ വിശ്വാസജീവിതം നയിക്കുന്നുണ്ടോ എന്നു സ്വയം പരിശോധിക്കുക; നിങ്ങളെത്തന്നെ പരീക്ഷിക്കുക. നിശ്ചയമായും ക്രിസ്തുയേശു നിങ്ങളിലുണ്ടെന്നു നിങ്ങള്‍ അറിയുന്നില്ലേ? -ഇല്ലെങ്കില്‍ നിങ്ങള്‍ പൂര്‍ണമായും പരാജയമടഞ്ഞിരിക്കുന്നു.
Malayalam (ERV) WBTC Bible
നിങ്ങള്‍ സ്വയം നോക്കുക. നിങ്ങള്‍ വിശ്വാസത്തിലാണോ ജീവിക്കുന്നതെന്നു സ്വയം പരിശോധിക്കുക. യേശുക്രിസ്തു നിങ്ങളില്‍ ഉണ്ടെന്നു നിങ്ങള്‍ക്കറിയാം. എന്നാല്‍ പരീക്ഷയില്‍ നിങ്ങള്‍ പരാജയപ്പെട്ടാല്‍, ക്രിസ്തു നിങ്ങളില്‍ വസിക്കുന്നില്ലെന്നറിയുക. (നിങ്ങള്‍ വിശ്വാസത്തിലല്ല ജീവിക്കുന്നതെന്നു കണ്ടെത്തിയാല്‍).
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങൾ വിശ്വാസത്തിൽ ഇരിക്കുന്നുവോ എന്നു നിങ്ങളെത്തന്നേ പരീക്ഷിപ്പിൻ; നിങ്ങളെത്തന്നേ ശോധനചെയ്‌വിൻ. നിങ്ങൾ കൊള്ളരുതാത്തവർ അല്ല എന്നുവരികിൽ, യേശുക്രിസ്തു നിങ്ങളിൽ ഉണ്ടു എന്നു നിങ്ങളെത്തന്നേ അറിയുന്നില്ലയോ?
Malayalam 1992 MBSI
നിങ്ങള്‍ വിശ്വാസത്തില്‍ ഇരിക്കുന്നുവോ എന്നു നിങ്ങളെത്തന്നേ പരീക്ഷിപ്പിന്‍; നിങ്ങളെത്തന്നേ ശോധനചെയ്‍വിന്‍. നിങ്ങള്‍ കൊള്ളരുതാത്തവര്‍ അല്ല എന്നുവരികില്‍, യേശുക്രിസ്തു നിങ്ങളില്‍ ഉണ്ടു എന്നു നിങ്ങളെത്തന്നേ അറിയുന്നില്ലയോ?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിങ്ങൾ വിശ്വാസത്തിൽ ഇരിക്കുന്നുവോ എന്ന് നിങ്ങളെത്തന്നെ പരീക്ഷിക്കുവിൻ; നിങ്ങളെത്തന്നെ പരിശോധിക്കുവിൻ. നിങ്ങൾ അയോഗ്യരായി തെളിയുന്നില്ല എന്നുവരികിൽ, യേശുക്രിസ്തു നിങ്ങളിൽ ഉണ്ട് എന്ന് നിങ്ങൾ നിങ്ങളെക്കുറിച്ച് തിരിച്ചറിയുന്നില്ലയോ?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങള്‍ വിശ്വാസത്തില്‍ ഇരിക്കുന്നുവോ എന്ന് നിങ്ങളെത്തന്നെ പരീക്ഷിപ്പിന്‍; നിങ്ങളെത്തന്നെ ശോധനചെയ്‍വിന്‍. നിങ്ങള്‍ കൊള്ളരുതാത്തവര്‍ അല്ല എന്നു വരികില്‍, യേശുക്രിസ്തു നിങ്ങളില്‍ ഉണ്ട് എന്നു നിങ്ങളെത്തന്നെ അറിയുന്നില്ലയോ?
Malayalam Bible POC-ML 2013
നിങ്ങള്‍ നിങ്ങളുടെ വിശ്വാസത്തില്‍ നിലനില്‍ക്കുന്നുണ്ടോ എന്ന്‌ പരിശോധിക്കുവിന്‍; നിങ്ങളെത്തന്നെ പരീക്‌ഷിച്ചറിയുവിന്‍. യേശുക്രിസ്‌തു നിങ്ങളിലുണ്ട്‌ എന്നു നിങ്ങള്‍ക്കു ബോധ്യമായിട്ടില്ലേ? ഇല്ലെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും പരീക്‌ഷയില്‍ പരാജയപ്പെട്ടിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിങ്ങളുടെ വിശ്വാസം പ്രകടമാകുന്ന രീതിയിലാണോ നിങ്ങൾ ജീവിക്കുന്നതെന്ന് നിങ്ങളെത്തന്നെ പരീക്ഷിച്ചുനോക്കുക. ഈ പരീക്ഷയിൽ നിങ്ങൾ തോറ്റിട്ടില്ലെങ്കിൽ ക്രിസ്തുയേശു നിങ്ങളുടെ മധ്യത്തിലുണ്ട് എന്നു നിങ്ങൾ അറിയുന്നില്ലേ?