2 Corinthians 2:16 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നശിച്ചുപോകുന്നവര്‍ക്ക് അത് മാരകമായ ദുര്‍ഗന്ധമായിരിക്കും; എന്നാല്‍ രക്ഷിക്കപ്പെടുന്നവര്‍ക്ക് അത് ജീവന്‍ കൈവരുത്തുന്ന സൗരഭ്യമത്രേ. ഇതുപോലെയുള്ള പ്രവര്‍ത്തനത്തിന് ആരാണു യോഗ്യന്‍?
Malayalam (ERV) WBTC Bible
നശിക്കുന്നവര്‍ക്ക് ഞങ്ങള്‍ മരണം കൊണ്ടുവരുന്ന മരണത്തിന്‍റെ ദുര്‍ഗ്ഗന്ധമാണ്. രക്ഷിക്കപ്പെടുന്നവര്‍ക്കോ, ഞങ്ങള്‍ ജീവന്‍ കൊണ്ടുവരുന്ന ജീവന്‍റെ പരിമളവും. അതുകൊണ്ട് ഇതു ചെയ്യുവാന്‍ ആരാണു യോഗ്യന്‍?
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇവർക്കു മരണത്തിൽനിന്നു മരണത്തിലേക്കുള്ള വാസന, അവർക്കോ ജീവനിൽനിന്നു ജീവങ്കലേക്കുള്ള വാസന തന്നേ. എന്നാൽ ഇതിന്നു ആർ പ്രാപ്തൻ?
Malayalam 1992 MBSI
ഇവര്‍ക്കും മരണത്തില്‍നിന്നു മരണത്തിലേക്കുള്ള വാസന, അവര്‍ക്കോ ജീവനില്‍നിന്നു ജീവങ്കലേക്കുള്ള വാസന തന്നേ. എന്നാല്‍ ഇതിന്നു ആര്‍ പ്രാപ്തന്‍?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇവർക്ക് മരണത്തിൽനിന്ന് മരണത്തിലേക്കുള്ള വാസന, അവർക്കോ ജീവനിൽനിന്ന് ജീവനിലേക്കുള്ള വാസന തന്നെ. എന്നാൽ ഇതിന് ആർ യോഗ്യൻ?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇവര്‍ക്കു മരണത്തില്‍നിന്നു മരണത്തിലേക്കുള്ള വാസന, അവര്‍ക്കോ ജീവനില്‍നിന്നു ജീവങ്കലേക്കുള്ള വാസനതന്നെ. എന്നാല്‍ ഇതിന് ആര്‍ പ്രാപ്തന്‍?
Malayalam Bible POC-ML 2013
ഒരുവനു മരണത്തില്‍നിന്നു മരണത്തിലേക്കുള്ള സൗരഭ്യവും അപരനു ജീവനില്‍നിന്നു ജീവനിലേക്കുള്ള സൗരഭ്യവും. ഇവയ്‌ക്കെല്ലാം കെ ല്‌പുള്ളവന്‍ ആരാണ്‌?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നശിച്ചുപോകുന്നവർക്കു മരണത്തിൽനിന്ന് മരണത്തിലേക്കുള്ള ദുർഗന്ധവും രക്ഷിക്കപ്പെടുന്നവർക്ക് ജീവനിൽനിന്ന് നിത്യജീവനിലേക്കുള്ള സുഗന്ധവും. എന്നാൽ, ഈ ശുശ്രൂഷയ്ക്ക് ആരാണ് പ്രാപ്തൻ?