2 Corinthians 2:3 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഞാന്‍ വരുമ്പോള്‍ എനിക്കു സന്തോഷം നല്കേണ്ടവര് എന്നെ ദുഃഖിപ്പിക്കാതിരിക്കുവാന്‍വേണ്ടിയാണു ഞാന്‍ ആ കത്തെഴുതിയത്. എന്തെന്നാല്‍ ഞാന്‍ സന്തോഷിക്കുമ്പോള്‍ നിങ്ങളെല്ലാവരുംതന്നെ സന്തോഷിക്കുമെന്ന് എനിക്കു ബോധ്യമുണ്ട്.
Malayalam (ERV) WBTC Bible
ഇക്കാരണം കൊണ്ട് ഞാന്‍ നിങ്ങള്‍ക്ക് ഒരു കത്തയച്ചു. അതുവഴി ഞാന്‍ നിങ്ങളുടെയടുത്ത് വരുന്പോള്‍ എന്നെ സന്തോഷിപ്പിക്കേണ്ടവര്‍ എന്നെ സങ്കടപ്പെടുത്താതിരിക്കണം. എനിക്കു നിങ്ങളെപ്പറ്റി ഉറപ്പുണ്ട്. നിങ്ങളെല്ലാവരും എന്‍റെ ആഹ്ലാദം പങ്കിടുമെന്ന് എനിക്കുറപ്പുണ്ട്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ ഇതു തന്നേ എഴുതിയതു ഞാൻ വന്നാൽ എന്നെ സന്തോഷിപ്പിക്കേണ്ടിയവരാൽ ദുഃഖം ഉണ്ടാകരുതു എന്നുവെച്ചും എന്റെ സന്തോഷം നിങ്ങൾക്കു എല്ലാവർക്കും സന്തോഷം ആയിരിക്കും എന്നു നിങ്ങളെ എല്ലാവരെയും കുറിച്ചു വിശ്വസിച്ചിരിക്കകൊണ്ടും ആകുന്നു.
Malayalam 1992 MBSI
ഞാന്‍ ഇതു തന്നേ എഴുതിയതു ഞാന്‍ വന്നാല്‍ എന്നെ സന്തോഷിപ്പിക്കേണ്ടിയവരാല്‍ ദുഃഖം ഉണ്ടാകരുതു എന്നുവെച്ചും എന്റെ സന്തോഷം നിങ്ങള്‍ക്കു എല്ലാവര്‍ക്കും സന്തോഷം ആയിരിക്കും എന്നു നിങ്ങളെ എല്ലാവരെയും കുറിച്ചു വിശ്വസിച്ചിരിക്കകൊണ്ടും ആകുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ ഇത് എഴുതിയതിന് കാരണം ഞാൻ വന്നാൽ എന്നെ സന്തോഷിപ്പിക്കേണ്ടിയവരാൽ ദുഃഖം ഉണ്ടാകരുത് എന്നും, എന്റെ സന്തോഷം നിങ്ങൾക്ക് എല്ലാവർക്കും സന്തോഷം ആയിരിക്കും എന്ന് നിങ്ങളെ എല്ലാവരെയും കുറിച്ച് ഉറപ്പുള്ളതുകൊണ്ടും ആകുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ ഇതുതന്നെ എഴുതിയത് ഞാന്‍ വന്നാല്‍ എന്നെ സന്തോഷിപ്പിക്കേണ്ടിയവരാല്‍ ദുഃഖം ഉണ്ടാകരുത് എന്നുവച്ചും എന്‍റെ സന്തോഷം നിങ്ങള്‍ക്ക് എല്ലാവര്‍ക്കും സന്തോഷം ആയിരിക്കും എന്ന് നിങ്ങളെ എല്ലാവരെയുംകുറിച്ചു വിശ്വസിച്ചിരിക്കകൊണ്ടും ആകുന്നു.
Malayalam Bible POC-ML 2013
ഞാന്‍ വരുമ്പോള്‍ എനിക്കു സന്തോഷം നല്കേണ്ടവര് എന്നെ ദുഃഖിപ്പിക്കാതിരിക്കാന്‍വേണ്ടി മാത്രമാണ് ഞാന്‍ എഴുതിയത്. എന്‍െറ സന്തോഷം നിങ്ങളോരോരുത്തരുടെയും സന്തോഷമായിരിക്കുമെന്നു നിങ്ങളെപ്പറ്റി എനിക്ക് ഉറപ്പുണ്ടായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നെ ആനന്ദിപ്പിക്കേണ്ടവർനിമിത്തം ദുഃഖിതനായിത്തീരാതെ ഇരിക്കേണ്ടതിനാണ് ഞാൻ മുൻലേഖനത്തിൽ നിങ്ങൾക്ക് എഴുതിയത്. നിങ്ങൾ ആനന്ദിക്കുന്നത് കാണുന്നതിലാണ് ഞാൻ ആനന്ദിക്കുന്നതെന്ന് നിങ്ങൾക്കു വ്യക്തമായി അറിയാം എന്നെനിക്ക് ഉറപ്പുണ്ട്.