2 Corinthians 3:1 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഞങ്ങള്‍ പിന്നെയും ആത്മപ്രശംസ ചെയ്യുവാന്‍ തുടങ്ങുകയാണോ? നിങ്ങളുടെ പേര്‍ക്കോ, നിങ്ങളില്‍നിന്നോ മറ്റുചിലര്‍ക്കെന്നപോലെ, ഞങ്ങള്‍ക്ക് ശുപാര്‍ശക്കത്തുകള്‍ ആവശ്യമുണ്ടോ?
Malayalam (ERV) WBTC Bible
ഞങ്ങള്‍ വീണ്ടും സ്വയം അഭിമാനിക്കുന്നുണ്ടോ? ഞങ്ങള്‍ക്ക് മറ്റു ചിലരെപ്പോലെ നിങ്ങള്‍ക്കോ നിങ്ങളില്‍ നിന്നോ ശുപാര്‍ശക്കത്തു വേണമെന്നോ?
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞങ്ങൾ പിന്നെയും ഞങ്ങളെത്തന്നേ ശ്ലാഘിപ്പാൻ തുടങ്ങുന്നുവോ? അല്ല ചിലർ ചെയ്യുന്നതുപോലെ നിങ്ങൾക്കു ശ്ലാഘ്യപത്രം കാണിപ്പാനാകട്ടെ നിങ്ങളോടു വാങ്ങുവാനാകട്ടെ ഞങ്ങൾക്കു ആവശ്യമോ?
Malayalam 1992 MBSI
ഞങ്ങള്‍ പിന്നെയും ഞങ്ങളെത്തന്നേ ശ്ളാഘിപ്പാന്‍ തുടങ്ങുന്നുവോ? അല്ല ചിലര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ക്കു ശ്ളാഘ്യപത്രം കാണിപ്പാനാകട്ടെ നിങ്ങളോടു വാങ്ങുവാനാകട്ടെ ഞങ്ങള്‍ക്കു ആവശ്യമോ?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞങ്ങൾ പിന്നെയും ഞങ്ങളെത്തന്നെ പ്രശംസിക്കുവാൻ തുടങ്ങുന്നുവോ? അല്ല, ചിലർ ചെയ്യുന്നതുപോലെ നിങ്ങൾക്ക് ശുപാർശക്കത്ത് തരുവാനോ നിങ്ങളിൽനിന്നു വാങ്ങുവാനോ ഞങ്ങൾക്ക് ആവശ്യമോ?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞങ്ങള്‍ പിന്നെയും ഞങ്ങളെത്തന്നെ ശ്ലാഘിപ്പാന്‍ തുടങ്ങുന്നുവോ? അല്ല ചിലര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ക്ക് ശ്ലാഘ്യപത്രം കാണിപ്പാനാകട്ടെ നിങ്ങളോടു വാങ്ങുവാനാകട്ടെ ഞങ്ങള്‍ക്ക് ആവശ്യമോ?
Malayalam Bible POC-ML 2013
ഞങ്ങള്‍ വീണ്ടും ആത്‌മപ്രശംസ ചെയ്യുകയാണോ? മറ്റു ചിലര്‍ക്ക്‌ എന്നതുപോലെ ഞങ്ങള്‍ക്കു നിങ്ങളുടെ പേര്‍ക്കോ നിങ്ങളില്‍നിന്നോ ശിപാര്‍ശക്കത്തുകള്‍ ആവശ്യമുണ്ടോ?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞങ്ങൾ വീണ്ടും ഞങ്ങൾക്കായിത്തന്നെ ശുപാർശ ചെയ്യാൻ തുടങ്ങുകയാണോ? മറ്റുചിലർ ചെയ്യുന്നതുപോലെ നിങ്ങളിൽനിന്ന് ശുപാർശക്കത്തുകൾ വാങ്ങാനോ നിങ്ങൾക്കു ശുപാർശക്കത്തുകൾ നൽകാനോ ഞങ്ങൾക്ക് എന്താണാവശ്യം?