2 Corinthians 3:13 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
തന്‍റെ മുഖത്തെ തേജസ്സ് മങ്ങിമറയുന്നത് ഇസ്രായേല്‍ജനം കാണാതിരിക്കുന്നതിന് മോശ തന്‍റെ മുഖം മൂടുപടംകൊണ്ടു മറച്ചു. എന്നാല്‍ ഞങ്ങളുടെ അവസ്ഥ അതുപോലെയല്ല.
Malayalam (ERV) WBTC Bible
ഞങ്ങള്‍ മോശെയെപ്പോലെയല്ല. അവന്‍ തന്‍റെ മുഖത്തിനു ഒരാവരണമണിഞ്ഞു. യിസ്രായേല്‍ക്കാര്‍ അതു കാണാതിരിക്കാനാണു അവന്‍ മുഖം മൂടിയത്. മഹത്വം അപ്രത്യക്ഷമാവുകയായിരുന്നു. അവര്‍ അതിന്‍റെ അവസാനം കാണരുതെന്ന് മോശെ ആഗ്രഹിച്ചിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നീങ്ങിപ്പോകുന്നതിന്റെ അന്തം യിസ്രായേൽ മക്കൾ കാണാതവണ്ണം മോശെ തന്റെ മുഖത്തു മൂടുപടം ഇട്ടതുപോലെ അല്ല.
Malayalam 1992 MBSI
നീങ്ങിപ്പോകുന്നതിന്റെ അന്തം യിസ്രായേല്‍ മക്കള്‍ കാണാതവണ്ണം മോശെ തന്റെ മുഖത്തു മൂടുപടം ഇട്ടതുപോലെ അല്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മങ്ങിപ്പോകുന്നതിന്റെ അന്തം യിസ്രായേൽ മക്കൾ നോക്കാതിരിക്കുവാൻ വേണ്ടി തന്റെ മുഖത്ത് മൂടുപടം ഇട്ട മോശെയെപ്പോലെ അല്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നീങ്ങിപ്പോകുന്നതിന്‍റെ അന്തം യിസ്രായേല്‍മക്കള്‍ കാണാതവണ്ണം മോശെ തന്‍റെ മുഖത്തു മൂടുപടം ഇട്ടതുപോലെ അല്ല.
Malayalam Bible POC-ML 2013
മങ്ങിക്കൊണ്ടിരുന്ന തേജസ്‌സിന്‍െറ തിരോധാനം ഇസ്രായേല്‍ക്കാര്‍ ദര്‍ശിക്കാതിരിക്കാന്‍വേണ്ടി മുഖത്ത്‌ മൂടുപടം ധരി ച്ചമോശയെപ്പോലെയല്ല ഞങ്ങള്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
തന്റെ മുഖത്തെ തേജസ്സ് മാഞ്ഞുപൊയ്ക്കൊണ്ടിരുന്നതാണെങ്കിലും ഇസ്രായേല്യർ അതു കാണാതിരിക്കാനായി മോശ തന്റെ മുഖം ഒരു മൂടുപടം കൊണ്ടു മറച്ചു. നമ്മുടെ സ്ഥിതി അങ്ങനെയല്ല.