2 Corinthians 3:7 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കല്പലകകളില്‍ അക്ഷരങ്ങളില്‍ എഴുതിയ നിയമസംഹിത നല്‌കിയപ്പോള്‍ ദൈവതേജസ്സ് പ്രത്യക്ഷമായി; തന്മൂലം മോശയ്‍ക്കുണ്ടായ മുഖതേജസ്സ് മങ്ങിപ്പോകുന്നതായിരുന്നെങ്കിലും ഇസ്രായേല്‍ജനത്തിന് അദ്ദേഹത്തിന്‍റെ മുഖത്തേക്കു നോക്കുവാന്‍ കഴിയാതവണ്ണം അത് അത്രയ്‍ക്ക് ഉജ്ജ്വലമായിരുന്നു. മരണത്തിനു നിദാനമായ നിയമസംഹിത ഇത്ര തേജസ്സോടുകൂടി വന്നെങ്കില്‍,
Malayalam (ERV) WBTC Bible
മരണത്തിന്‍റെ ശുശ്രൂഷ കല്ലില്‍ എഴുതപ്പെട്ടിരിക്കുന്നു. ദൈവമഹത്വത്തോടൊത്താണതു വന്നത്. യിസ്രായേല്‍ജനതയ്ക്ക് തുടര്‍ച്ചയായി നോക്കാന്‍ കഴിയാത്തത്ര തേജസ്സായിരുന്നു മോശെയുടെ മുഖത്ത്. പിന്നീട് ആ മഹത്വത്തിന്‍റെ തേജസ്സ് മാഞ്ഞുകൊണ്ടിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ കല്ലിൽ അക്ഷരമായി കൊത്തിയിരുന്ന മരണശുശ്രൂഷ, നീക്കം വരുന്നതായ മോശെയുടെ മുഖതേജസ്സുനിമിത്തം യിസ്രായേൽമക്കൾക്കു അവന്റെ മുഖത്തു നോക്കിക്കൂടാതവണ്ണം
Malayalam 1992 MBSI
എന്നാല്‍ കല്ലില്‍ അക്ഷരമായി കൊത്തിയിരുന്ന മരണശുശ്രൂഷ, നീക്കം വരുന്നതായ മോശെയുടെ മുഖതേജസ്സുനിമിത്തം യിസ്രായേല്‍മക്കള്‍ക്കു അവന്റെ മുഖത്തു നോക്കിക്കൂടാതവണ്ണം
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ കല്ലിൽ അക്ഷരമായി കൊത്തിയിരുന്ന മരണത്തിന്റെ ശുശ്രൂഷ, മങ്ങിപ്പോകുന്നതായ മോശെയുടെ മുഖതേജസ്സുനിമിത്തം യിസ്രായേൽമക്കൾക്ക് അവന്റെ മുഖത്ത് നോക്കിക്കൂടാതവണ്ണം
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാല്‍ കല്ലില്‍ അക്ഷരമായി കൊത്തിയിരുന്ന മരണശുശ്രൂഷ, നീക്കംവരുന്നതായ മോശെയുടെ മുഖതേജസ്സുനിമിത്തം യിസ്രായേല്‍മക്കള്‍ക്ക് അവന്‍റെ മുഖത്തു നോക്കിക്കൂടാതവണ്ണം തേജസ്സുള്ളതായെങ്കില്‍
Malayalam Bible POC-ML 2013
കല്‍പലകയില്‍ എഴുതപ്പെട്ട മരണത്തിന്‍െറ നിയമം തേജസ്‌സിലാണു നല്‍കപ്പെട്ടത്‌. ആ തേജസ്‌സു മങ്ങിക്കൊണ്ടിരുന്നപ്പോള്‍പ്പോലും ഇസ്രായേല്‍ ജനത്തിനു നോക്കാനാവാത്തവിധം മോശയുടെ മുഖത്തെ ജ്വലിപ്പിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കല്ലിൽ കൊത്തപ്പെട്ടതും മരണംമാത്രം കൊണ്ടുവന്നതുമായ ശുശ്രൂഷ വന്നുചേർന്നത് തേജസ്സോടുകൂടെ ആയിരുന്നു. തൽഫലമായി മോശയ്ക്കുണ്ടായ മുഖതേജസ്സ്, താൽക്കാലികമായിരുന്നിട്ടും, ഇസ്രായേല്യർക്ക് അദ്ദേഹത്തിന്റെ മുഖത്ത് സൂക്ഷിച്ചുനോക്കുക അസാധ്യമായിരുന്നു.