2 Corinthians 4:15 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദൈവകൃപ കൂടുതല്‍ കൂടുതല്‍ ആളുകള്‍ക്കു ലഭിക്കുന്നതനുസരിച്ച് ദൈവത്തിന്‍റെ മഹത്ത്വം കൂടുതല്‍ പ്രകാശിതമാകുംവിധം അവര്‍ സ്തോത്രം അര്‍പ്പിക്കേണ്ടതാണല്ലോ.
Malayalam (ERV) WBTC Bible
ഇതെല്ലാം നിങ്ങള്‍ക്കുവേണ്ടിയാണ്. അങ്ങനെ ദൈവത്തിന്‍റെ കാരുണ്യം കൂടുതല്‍ കൂടുതല്‍ ആളുകള്‍ക്കു നല്‍കുന്പോള്‍ അത് ദൈവത്തിന്‍റെ മഹത്വത്തിന് കൂടുതല്‍ കൂടുതല്‍ സ്തോത്രങ്ങളെ കൊണ്ടുവരും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കൃപ പലരിലും പെരുകി ദൈവത്തിന്റെ മഹിമെക്കായി സ്തോത്രം വർദ്ധിപ്പിക്കേണ്ടതിന്നു സകലവും നിങ്ങൾനിമിത്തമല്ലോ ആകുന്നു.
Malayalam 1992 MBSI
കൃപ പലരിലും പെരുകി ദൈവത്തിന്റെ മഹിമെക്കായി സ്തോത്രം വര്‍ദ്ധിപ്പിക്കേണ്ടതിന്നു സകലവും നിങ്ങള്‍നിമിത്തമല്ലോ ആകുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കൃപ അനേകരിലേക്ക് വ്യാപിച്ച്, ദൈവത്തിന്റെ മഹിമയ്ക്കായി സ്തോത്രാർപ്പണം വർദ്ധിപ്പിക്കേണ്ടതിന് സകലവും നിങ്ങൾ നിമിത്തമല്ലോ ആകുന്നത്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കൃപ പലരിലും പെരുകി ദൈവത്തിന്‍റെ മഹിമയ്ക്കായി സ്തോത്രം വര്‍ധിപ്പിക്കേണ്ടതിനു സകലവും നിങ്ങള്‍ നിമിത്തമല്ലോ ആകുന്നു.
Malayalam Bible POC-ML 2013
അങ്ങനെ കൂടുതല്‍ കൂടുതല്‍ ആളുകളില്‍ കൃപ സമൃദ്‌ധമാകുന്നതുവഴി ദൈവ മഹത്വത്തിനു കൂടുതല്‍ കൃതജ്‌ഞത അര്‍പ്പിക്കപ്പെടുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇതെല്ലാം നിങ്ങളുടെ പ്രയോജനത്തിനായിത്തന്നെയാണല്ലോ; ഇതിനാൽ അധികമധികം ആളുകൾക്കു കൃപ ലഭിക്കാനും അതുനിമിത്തം ദൈവമഹത്ത്വത്തിനായി അവരിൽനിന്ന് സ്തുതിസ്തോത്രങ്ങൾ നിറഞ്ഞുകവിയാനും ഇടയാകുമല്ലോ.