2 Corinthians 4:7 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നിരുന്നാലും പരമാധികാരം ഞങ്ങള്‍ക്കുള്ളതല്ല ദൈവത്തിനുള്ളതാണ് എന്നു വെളിപ്പെടുത്തുമാറ് ആധ്യാത്മികമായ ഈ നിധി കൈവശമുള്ള ഞങ്ങള്‍ കേവലം മണ്‍പാത്രംപോലെയാകുന്നു.
Malayalam (ERV) WBTC Bible
ദൈവത്തില്‍ നിന്നാണ് ഞങ്ങള്‍ക്ക് ഈ നിധി ലഭിച്ചത്. പക്ഷേ ഞങ്ങള്‍ ആ നിധി ഉള്‍ക്കൊള്ളുന്ന മണ്‍ഭരണികള്‍ മാത്രമാണ്. ആ മഹാശക്തി ഞങ്ങളില്‍ നിന്നല്ല മറിച്ച് ദൈവത്തില്‍ നിന്നാണെന്ന് അതു കാണിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എങ്കിലും ഈ അത്യന്തശക്തി ഞങ്ങളുടെ സ്വന്തം എന്നല്ല, ദൈവത്തിന്റെ ദാനമത്രേ എന്നു വരേണ്ടതിന്നു ഈ നിക്ഷേപം ഞങ്ങൾക്കു മൺപാത്രങ്ങളിൽ ആകുന്നു ഉള്ളതു.
Malayalam 1992 MBSI
എങ്കിലും ഈ അത്യന്തശക്തി ഞങ്ങളുടെ സ്വന്തം എന്നല്ല, ദൈവത്തിന്റെ ദാനമത്രേ എന്നു വരേണ്ടതിന്നു ഈ നിക്ഷേപം ഞങ്ങള്‍ക്കു മണ്‍പാത്രങ്ങളില്‍ ആകുന്നു ഉള്ളതു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എങ്കിലും ഈ അത്യന്തശക്തി ഞങ്ങളുടെ സ്വന്തം എന്നല്ല, ദൈവത്തിന്റേതത്രേ എന്നു വരേണ്ടതിന്, ഈ നിക്ഷേപം ഞങ്ങൾക്കു മൺപാത്രങ്ങളിൽ ആകുന്നു ഉള്ളത്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എങ്കിലും ഈ അത്യന്തശക്തി ഞങ്ങളുടെ സ്വന്തം എന്നല്ല, ദൈവത്തിന്‍റെ ദാനമത്രേ എന്ന് വരേണ്ടതിന് ഈ നിക്ഷേപം ഞങ്ങള്‍ക്കു മണ്‍പാത്രങ്ങളില്‍ ആകുന്നു ഉള്ളത്.
Malayalam Bible POC-ML 2013
എന്നാല്‍, പരമമായ ശക്‌തി ദൈവത്തിന്‍േറതാണ്‌, ഞങ്ങളുടേതല്ല എന്നു വെളിപ്പെടുത്തുന്നതിന്‌ ഈ നിധി മണ്‍പാത്രങ്ങളിലാണ്‌ ഞങ്ങള്‍ക്കു ലഭിച്ചിട്ടുള്ളത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ, സർവോന്നതമായ ഈ ശക്തി ഞങ്ങളുടേതല്ല, ദൈവത്തിന്റേതുതന്നെ എന്നുവരേണ്ടതിന് മൺപാത്രങ്ങളായിരിക്കുന്ന ഞങ്ങളിലാണ് നിക്ഷേപിച്ചിരിക്കുന്നത്.