2 Corinthians 5:13 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഞങ്ങള്‍ സുബോധമില്ലാത്തവരാണോ? എങ്കില്‍ അതു ദൈവത്തിനുവേണ്ടിയാകുന്നു; ഞങ്ങള്‍ സുബോധമുള്ളവരാണെങ്കില്‍ അതു നിങ്ങള്‍ക്കുവേണ്ടിയത്രേ.
Malayalam (ERV) WBTC Bible
ഞങ്ങള്‍ മാനസീകമായി സുബോധമില്ലാത്തവരാണെങ്കില്‍ അതു ദൈവത്തിനു മാത്രം വേണ്ടിയാണ്. ഞങ്ങള്‍ക്കു നേരായ മനസ്സുണ്ടെങ്കില്‍ അതു നിങ്ങള്‍ക്കുമാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞങ്ങൾ വിവശന്മാർ എന്നുവരികിൽ ദൈവത്തിന്നും സുബോധമുള്ളവർ എന്നു വരികിൽ നിങ്ങൾക്കും ആകുന്നു.
Malayalam 1992 MBSI
ഞങ്ങള്‍ വിവശന്മാര്‍ എന്നുവരികില്‍ ദൈവത്തിന്നും സുബോധമുള്ളവര്‍ എന്നു വരികില്‍ നിങ്ങള്‍ക്കും ആകുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞങ്ങൾ സുബോധമില്ലാത്തവർ എന്നുവരികിൽ ദൈവത്തിനും, സുബോധമുള്ളവർ എന്നുവരികിൽ നിങ്ങൾക്കും ആകുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞങ്ങള്‍ വിവശന്മാര്‍ എന്നു വരികില്‍ ദൈവത്തിനും സുബോധമുള്ളവര്‍ എന്നു വരികില്‍ നിങ്ങള്‍ക്കും ആകുന്നു.
Malayalam Bible POC-ML 2013
ഞങ്ങള്‍ ഉന്‍മത്തരാണെങ്കില്‍ അതു ദൈവത്തിനുവേണ്ടിയാണ്. ഞങ്ങള്‍ സമചിത്തരാണെങ്കില്‍ അതു നിങ്ങള്‍ക്കുവേണ്ടിയാണ്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞങ്ങൾ “മനോവിഭ്രാന്തിയുള്ളവരെപ്പോലെ” കാണപ്പെടുന്നെങ്കിൽ അത് ദൈവഹിതം നിറവേറ്റുന്നതിലുള്ള ആവേശം നിമിത്തമാണ്. ഞങ്ങൾ സുബോധമുള്ളവരായിരിക്കുന്നത് നിങ്ങളുടെ നന്മയ്ക്കുവേണ്ടിയാണ്.