2 Corinthians 5:15 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടുന്ന് എല്ലാവര്‍ക്കുംവേണ്ടി മരിച്ചു. അതുകൊണ്ട് ഇനി ജീവിക്കുന്നവര്‍ തങ്ങള്‍ക്കുവേണ്ടിയല്ല, തങ്ങള്‍ക്കുവേണ്ടി മരിച്ച് ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവിനുവേണ്ടിയാണു ജീവിക്കേണ്ടത്.
Malayalam (ERV) WBTC Bible
ജീവിച്ചിരിക്കുന്നവര്‍ക്ക് ഇനിയങ്ങോട്ടു തങ്ങള്‍ക്കുവേണ്ടി ജീവിക്കാതിരിക്കാന്‍ ക്രിസ്തു എല്ലാവര്‍ക്കും വേണ്ടി മരിച്ചു. അവന്‍ അവര്‍ക്കുവേണ്ടി മരിക്കുകയും ഇനി അവന്‍ തനിക്കുവേണ്ടി ജീവിക്കുന്നതിനായി ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ജീവിക്കുന്നവർ ഇനി തങ്ങൾക്കായിട്ടല്ല തങ്ങൾക്കു വേണ്ടി മരിച്ചു ഉയിർത്തവന്നായിട്ടു തന്നേ ജീവിക്കേണ്ടതിന്നു അവൻ എല്ലാവർക്കും വേണ്ടി മരിച്ചു എന്നും ഞങ്ങൾ നിർണ്ണയിച്ചിരിക്കുന്നു.
Malayalam 1992 MBSI
ജീവിക്കുന്നവര്‍ ഇനി തങ്ങള്‍ക്കായിട്ടല്ല തങ്ങള്‍ക്കു വേണ്ടി മരിച്ചു ഉയിര്‍ത്തവന്നായിട്ടു തന്നേ ജീവിക്കേണ്ടതിന്നു അവന്‍ എല്ലാവര്‍ക്കും വേണ്ടി മരിച്ചു എന്നും ഞങ്ങള്‍ നിര്‍ണ്ണയിച്ചിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ജീവിച്ചിരിക്കുന്നവർ ഇനി തങ്ങൾക്കായിട്ടല്ല, തങ്ങൾക്കു വേണ്ടി മരിച്ച് ഉയിർത്തെഴുന്നേറ്റവനായിട്ടുതന്നെ ജീവിക്കേണ്ടതിന് അവൻ എല്ലാവർക്കും വേണ്ടി മരിച്ചു എന്നും ഞങ്ങൾ ഉറച്ചിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എല്ലാവരും മരിച്ചു എന്നും ജീവിക്കുന്നവര്‍ ഇനി തങ്ങള്‍ക്കായിട്ടല്ല തങ്ങള്‍ക്കുവേണ്ടി മരിച്ച് ഉയിര്‍ത്തവനായിട്ടുതന്നെ ജീവിക്കേണ്ടതിന് അവന്‍ എല്ലാവര്‍ക്കുംവേണ്ടി മരിച്ചു എന്നും ഞങ്ങള്‍ നിര്‍ണയിച്ചിരിക്കുന്നു.
Malayalam Bible POC-ML 2013
ജീവിക്കുന്നവര്‍ ഇനിയും തങ്ങള്‍ക്കുവേണ്ടി ജീവിക്കാതെ, തങ്ങളെപ്രതി മരിക്കുകയും ഉയിര്‍ക്കുകയും ചെയ്‌തവനുവേണ്ടി ജീവിക്കേണ്ടതിനാണ് അവിടുന്ന് എല്ലാവര്‍ക്കുംവേണ്ടി മരിച്ചത്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ജീവിക്കുന്നവർ ഇനിമേൽ തങ്ങൾക്കായിട്ടല്ല, മരിച്ച് പുനരുത്ഥാനംചെയ്ത ക്രിസ്തുവിനുവേണ്ടിയാണു ജീവിക്കേണ്ടത്. അതിനായി അവിടന്ന് എല്ലാവർക്കുംവേണ്ടി മരിച്ചു.