2 Corinthians 5:4 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഭൗമികമായ ഈ കൂടാരത്തില്‍ വസിക്കുമ്പോള്‍ ഞങ്ങള്‍ ഭാരപ്പെട്ടു ഞരങ്ങുന്നു; ഈ ശരീരം ഇല്ലാതിരിക്കുവാനല്ല, ഇതിനുമീതെ സ്വര്‍ഗീയമായത് ധരിക്കുവാനത്രേ ഞങ്ങള്‍ ആഗ്രഹിക്കുന്നത്; അങ്ങനെ ഈ മര്‍ത്യശരീരം ജീവനുള്ള ശരീരമായി രൂപാന്തരപ്പെടും.
Malayalam (ERV) WBTC Bible
ഈ കൂടാരത്തില്‍ ഞങ്ങള്‍ വസിക്കുന്പോള്‍ ഞങ്ങള്‍ക്കു ഭാരങ്ങളുണ്ടാകുന്നു, ഭൌതീകമായ ഈ ശരീരം കൈവെടിയണമെന്ന ആശയാലല്ല പക്ഷേ സ്വര്‍ഗ്ഗീയമായ ഭവനത്തില്‍ വസിക്കണമെന്ന ആഗ്രഹത്താല്‍ തന്നെ. അപ്പോള്‍ നശ്വരമായ ഈ ശരീരം ജീവന്‍ കൊണ്ടു പൊതിയപ്പെടും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഉരിവാനല്ല മർത്യമായതു ജീവനാൽ നീങ്ങിപ്പോകേണ്ടതിന്നു മീതെ ഉടുപ്പാൻ ഇച്ഛിക്കയാൽ ഞങ്ങൾ ഈ കൂടാരത്തിൽ ഇരിക്കുന്നേടത്തോളം ഭാരപ്പെട്ടു ഞരങ്ങുന്നു.
Malayalam 1992 MBSI
ഉരിവാനല്ല മര്‍ത്യമായതു ജീവനാല്‍ നീങ്ങിപ്പോകേണ്ടതിന്നു മീതെ ഉടുപ്പാന്‍ ഇച്ഛിക്കയാല്‍ ഞങ്ങള്‍ ഈ കൂടാരത്തില്‍ ഇരിക്കുന്നേടത്തോളം ഭാരപ്പെട്ടു ഞരങ്ങുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഈ കൂടാരത്തിൽ ഇരിക്കുന്ന ഞങ്ങൾ ഭാരപ്പെട്ട് ഞരങ്ങുന്നു; മർത്യത ജീവനാൽ നീങ്ങിപ്പോകേണ്ടതിന്, നാം നഗ്നരായിത്തീരും എന്നുള്ളതുകൊണ്ടല്ല, പിന്നെയോ വസ്ത്രം ധരിക്കപ്പെടും എന്നുള്ളതുകൊണ്ട് തന്നെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഉരിവാനല്ല മര്‍ത്യമായത് ജീവനാല്‍ നീങ്ങിപ്പോകേണ്ടതിനു മീതെ ഉടുപ്പാന്‍ ഇച്ഛിക്കയാല്‍ ഞങ്ങള്‍ ഈ കൂടാരത്തില്‍ ഇരിക്കുന്നേടത്തോളം ഭാരപ്പെട്ടു ഞരങ്ങുന്നു.
Malayalam Bible POC-ML 2013
ഈ കൂടാരത്തില്‍ ആയിരിക്കുമ്പോള്‍ത്തന്നെയും ഞങ്ങള്‍ ഉത്‌കണ്‌ഠാകുലരായി നെടുവീര്‍പ്പിടുന്നു; മൃത്യുവശഗമായതു ജീവനാല്‍ ഗ്രസിക്കപ്പെടേണ്ടതിന്‌ പഴയതു മാറ്റിക്കളയാനല്ല, പുതിയതു ധരിക്കാനാണ്‌ ഞങ്ങള്‍ ആഗ്രഹിക്കുന്നത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതുകൊണ്ട് ഞങ്ങൾ ഈ താൽക്കാലിക ശരീരത്തിലിരിക്കുന്നിടത്തോളം ഉത്കണ്ഠയോടെ നെടുവീർപ്പിടുന്നു. പുതിയ ശരീരം ലഭിക്കാൻവേണ്ടി പഴയത് ഉരിഞ്ഞുകളയാൻ ആഗ്രഹിക്കുന്നു എന്നല്ല; നശ്വരമായതിനുപകരം അനശ്വരമായതു ലഭിക്കാൻ ഞങ്ങൾ ആഗ്രഹിക്കുകയാണ് ചെയ്യുന്നത്.