2 Corinthians 5:6 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതുകൊണ്ട് ഞങ്ങള്‍ക്ക് എപ്പോഴും ധൈര്യമുണ്ട്. ഞങ്ങള്‍ ഈ ശരീരത്തില്‍ വസിക്കുമ്പോള്‍ കര്‍ത്താവില്‍നിന്നു വിദൂരസ്ഥരാണെന്നു ഞങ്ങള്‍ അറിയുന്നു.
Malayalam (ERV) WBTC Bible
അതുകൊണ്ട് ഞങ്ങള്‍ക്കു എപ്പോഴും ധൈര്യമുണ്ട്. ഈ ശരീരത്തില്‍ ജീവിക്കുന്പോള്‍ ഞങ്ങള്‍ കര്‍ത്താവില്‍ നിന്നും അകലെയാണെന്നു ഞങ്ങള്‍ക്കറിയാം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആകയാൽ ഞങ്ങൾ എല്ലായ്പോഴും ധൈര്യപ്പെട്ടും ശരീരത്തിൽ വസിക്കുമ്പോൾ ഒക്കെയും കർത്താവിനോടു അകന്നു പരദേശികൾ ആയിരിക്കുന്നു എന്നു അറിയുന്നു.
Malayalam 1992 MBSI
ആകയാല്‍ ഞങ്ങള്‍ എല്ലായ്പോഴും ധൈര്‍യ്യപ്പെട്ടും ശരീരത്തില്‍ വസിക്കുമ്പോള്‍ ഒക്കെയും കര്‍ത്താവിനോടു അകന്നു പരദേശികള്‍ ആയിരിക്കുന്നു എന്നു അറിയുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആകയാൽ ഞങ്ങൾ എല്ലായ്പോഴും ധൈര്യപ്പെട്ടും ശരീരമാകുന്ന ഭവനത്തിൽ വസിക്കുമ്പോൾ കർത്താവിൽ നിന്ന് അകന്നിരിക്കുന്നു എന്ന് അറിഞ്ഞും ഇരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആകയാല്‍ ഞങ്ങള്‍ എല്ലായ്പോഴും ധൈര്യപ്പെട്ടും, ശരീരത്തില്‍ വസിക്കുമ്പോഴൊക്കെയും കര്‍ത്താവിനോട് അകന്നു പരദേശികള്‍ ആയിരിക്കുന്നു എന്ന് അറിയുന്നു.
Malayalam Bible POC-ML 2013
ഞങ്ങള്‍ക്ക്‌ എല്ലായ്‌പോഴും നല്ല ധൈര്യമുണ്ട്‌. ഞങ്ങള്‍ ശരീരത്തില്‍ വസിക്കുന്നിടത്തോളം കാലം കര്‍ത്താവില്‍നിന്ന്‌ അകലെയാണെന്നു ഞങ്ങള്‍ അറിയുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിനാൽ ഞങ്ങൾ എപ്പോഴും ധൈര്യപ്പെട്ടിരിക്കുന്നു; ഈ ശരീരത്തിൽ വസിക്കുന്ന കാലംവരെ ഞങ്ങൾ കർത്താവിൽനിന്ന് അകലെയായിരിക്കുന്നെന്ന് അറിയുന്നു.