2 Corinthians 6:17 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതുകൊണ്ടു കര്‍ത്താവു പറയുന്നു: നിങ്ങള്‍ അവരെ വിട്ടുപിരിഞ്ഞ് അവരില്‍നിന്ന് അകന്നിരിക്കണം; അശുദ്ധമായതിനോടു നിങ്ങള്‍ക്കൊരു കാര്യവുമില്ല; എന്നാല്‍ ഞാന്‍ നിങ്ങളെ കൈക്കൊള്ളും.
Malayalam (ERV) WBTC Bible
“അതിനാല്‍ നിങ്ങള്‍ അവരില്‍ നിന്ന് അകലുക, സ്വയം അവരില്‍ നിന്ന് വേര്‍പെടുക കര്‍ത്താവ് പറയുന്നു. അശുദ്ധമായതൊന്നിനെയും തൊടരുത്, അപ്പോള്‍ ഞാന്‍ നിങ്ങളെ സ്വീകരിക്കും.” യെശയ്യാവ് 52:11
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതുകൊണ്ടു “അവരുടെ നടുവിൽ നിന്നു പുറപ്പെട്ടു വേർപ്പെട്ടിരിപ്പിൻ എന്നു കർത്താവു അരുളിച്ചെയ്യുന്നു; അശുദ്ധമായതു ഒന്നും തൊടരുതു; എന്നാൽ ഞാൻ നിങ്ങളെ കൈക്കൊണ്ടു
Malayalam 1992 MBSI
നിങ്ങള്‍ക്കു പിതാവും നിങ്ങള്‍ എനിക്കു പുത്രന്മാരും പുത്രിമാരും ആയിരിക്കും” എന്നു സര്‍വ്വശക്തനായ കര്‍ത്താവു അരുളിച്ചെയ്യുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതുകൊണ്ട്, “അവരുടെ നടുവിൽ നിന്ന് പുറപ്പെട്ട് വേർപെട്ടിരിക്കുവിൻ എന്ന് കർത്താവ് അരുളിച്ചെയ്യുന്നു; അശുദ്ധമായത് ഒന്നും തൊടരുത്; എന്നാൽ ഞാൻ നിങ്ങളെ കൈക്കൊണ്ട്
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
“അവരുടെ നടുവില്‍നിന്നു പുറപ്പെട്ടു വേര്‍പെട്ടിരിപ്പിന്‍ എന്ന് കര്‍ത്താവ് അരുളിച്ചെയ്യുന്നു; അശുദ്ധമായത് ഒന്നും തൊടരുത്; എന്നാല്‍ ഞാന്‍ നിങ്ങളെ കൈക്കൊണ്ട്
Malayalam Bible POC-ML 2013
ആ കയാല്‍, നിങ്ങള്‍ അവരെവിട്ട്‌ ഇറങ്ങിവരുകയും അവരില്‍നിന്നു വേര്‍പിരിയുകയുംചെയ്യുവിന്‍ എന്ന്‌ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു. അശുദ്‌ധമായതൊന്നും നിങ്ങള്‍ തൊടുകയുമരുത്‌; അപ്പോള്‍ ഞാന്‍ നിങ്ങളെ സ്വീകരിക്കും;
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“അവരിൽനിന്ന് പുറത്തുവരികയും വേർപിരിയുകയുംചെയ്യുക, എന്നു കർത്താവ് അരുളിച്ചെയ്യുന്നു. അശുദ്ധമായതൊന്നും സ്പർശിക്കരുത്; എന്നാൽ ഞാൻ നിങ്ങളെ സ്വീകരിക്കും.”