2 Corinthians 6:2 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദൈവം അരുള്‍ചെയ്യുന്നത് എന്താണെന്നു ശ്രദ്ധിക്കുക: നിന്നോടു സംപ്രീതി കാട്ടേണ്ട സമയം വന്നപ്പോള്‍ ഞാന്‍ നിങ്കലേക്ക് എന്‍റെ ശ്രദ്ധ തിരിച്ചു; നിന്നെ രക്ഷിക്കേണ്ട ആ ദിവസം ഞാന്‍ നിന്നെ സഹായിക്കുകയും ചെയ്തു. കൃപയുടെ സമയം ഇതാണ്; രക്ഷിക്കപ്പെടുവാനുള്ള ദിവസം ഇതുതന്നെ!
Malayalam (ERV) WBTC Bible
ദൈവം പറയുന്നു, “തക്കസമയത്ത് ഞാന്‍ നിന്നെ കേട്ടു. രക്ഷയുടെ ദിവസത്തില്‍ ഞാന്‍ നിനക്ക് സഹായവും നല്‍കി.” യെശയ്യാവ് 49:8 ഞാന്‍ നിങ്ങളോടു പറയുന്നു, ഇതാണ് “തക്കസമയം.” “രക്ഷയുടെ ദിവസം” ഇതാകുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
“പ്രസാദകാലത്തു ഞാൻ നിനക്കു ഉത്തരം അരുളി; രക്ഷാദിവസത്തിൽ ഞാൻ നിന്നെ സഹായിച്ചു” എന്നു അവൻ അരുളിച്ചെയ്യുന്നുവല്ലോ. ഇപ്പോൾ ആകുന്നു സുപ്രസാദകാലം; ഇപ്പോൾ ആകുന്നു രക്ഷാദിവസം.
Malayalam 1992 MBSI
“പ്രസാദകാലത്തു ഞാന്‍ നിനക്കു ഉത്തരം അരുളി; രക്ഷാദിവസത്തില്‍ ഞാന്‍ നിന്നെ സഹായിച്ചു” എന്നു അവന്‍ അരുളിച്ചെയ്യുന്നുവല്ലോ. ഇപ്പോള്‍ ആകുന്നു സുപ്രസാദകാലം; ഇപ്പോള്‍ ആകുന്നു രക്ഷാദിവസം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“പ്രസാദകാലത്ത് ഞാൻ നിങ്ങളെ കേട്ടു; രക്ഷാദിവസത്തിൽ ഞാൻ നിന്നെ സഹായിച്ചു” എന്ന് അവൻ അരുളിച്ചെയ്യുന്നുവല്ലോ. ഇപ്പോൾ ആകുന്നു പ്രസാദകാലം; ഇപ്പോൾ ആകുന്നു രക്ഷാദിവസം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
“പ്രസാദകാലത്തു ഞാന്‍ നിനക്ക് ഉത്തരം അരുളി; രക്ഷാദിവസത്തില്‍ ഞാന്‍ നിന്നെ സഹായിച്ചു” എന്ന് അവന്‍ അരുളിച്ചെയ്യുന്നുവല്ലോ. ഇപ്പോള്‍ ആകുന്നു സുപ്രസാദകാലം; ഇപ്പോള്‍ ആകുന്നു രക്ഷാദിവസം.
Malayalam Bible POC-ML 2013
അവിടുന്ന്‌ അരുളിച്ചെയ്യുന്നു: സ്വീകാര്യമായ സമയത്ത്‌ ഞാന്‍ നിന്‍െറ പ്രാര്‍ഥന കേട്ടു. രക്‌ഷയുടെ ദിവസത്തില്‍ ഞാന്‍ നിന്നെ സഹായിക്കുകയും ചെയ്‌തു. ഇതാ, ഇപ്പോള്‍ സ്വീകാര്യമായ സമയം. ഇതാ, ഇപ്പോള്‍ രക്‌ഷയുടെ ദിവസം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“പ്രസാദകാലത്തു ഞാൻ നിന്റെ പ്രാർഥന കേട്ടു: രക്ഷാദിവസത്തിൽ ഞാൻ നിന്നെ സഹായിച്ചു,” എന്ന് അവിടന്ന് അരുളിച്ചെയ്യുന്നല്ലോ. ഇപ്പോഴാണ് ദൈവത്തിന്റെ സുപ്രസാദകാലം, ഇന്നാണ് രക്ഷാദിവസം.