2 Corinthians 6:7 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പരിശുദ്ധാത്മാവുകൊണ്ടും, യഥാര്‍ഥമായ സ്നേഹംകൊണ്ടും ഞങ്ങള്‍ അറിയിക്കുന്ന സത്യത്തിന്‍റെ സന്ദേശംകൊണ്ടും, ദൈവത്തിന്‍റെ ശക്തികൊണ്ടും തന്നെ. ഇടത്തുകൈയിലും വലത്തുകൈയിലും നീതി എന്ന ആയുധം ഞങ്ങള്‍ വഹിക്കുന്നു.
Malayalam (ERV) WBTC Bible
സത്യം പറഞ്ഞും ദൈവത്തിന്‍റെ ശക്തിയിലൂടെയും ഞങ്ങള്‍ അതു കാണിച്ചു. എല്ലാത്തിനും ഞങ്ങള്‍ക്കുവേണ്ടി വാദിക്കുവാനുള്ള അവകാശം ഞങ്ങള്‍ നേരായ മാര്‍ഗ്ഗത്തില്‍ ഉപയോഗിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നിവയിലും ഇടത്തും വലത്തും നീതിയുടെ ആയുധങ്ങൾ ധരിച്ചുകൊണ്ടു
Malayalam 1992 MBSI
എന്നിവയിലും ഇടത്തും വലത്തും നീതിയുടെ ആയുധങ്ങള്‍ ധരിച്ചുകൊണ്ടു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സത്യവചനത്താലും, ദൈവശക്തിയാലും ഇടത്തും വലത്തും നീതിയുടെ ആയുധങ്ങളാലും,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സത്യവചനം, ദൈവശക്തി എന്നിവയിലും ഇടത്തും വലത്തും നീതിയുടെ ആയുധങ്ങള്‍ ധരിച്ചുകൊണ്ട്
Malayalam Bible POC-ML 2013
സത്യസന്‌ധമായ വാക്കില്‍, ദൈവത്തിന്‍െറ ശക്‌തിയില്‍, വലത്തുകൈയിലും ഇടത്തുകൈയിലുമുള്ള നീതിയുടെ ആയുധത്തില്‍;
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സത്യസന്ധമായ സംഭാഷണത്തിലും ദൈവത്തിന്റെ ശക്തിയിലും നിലകൊണ്ട്, ഇടത്തും വലത്തും നീതിയുടെ ആയുധങ്ങൾ വഹിച്ചുകൊണ്ട്,