2 Corinthians 7:11 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിങ്ങളുടെ ഈ ദുഃഖംകൊണ്ട് ദൈവം നിങ്ങളെ എത്ര ഉത്സാഹമുള്ളവരാക്കി! നിങ്ങള്‍ നിര്‍ദോഷികള്‍ എന്നു തെളിയിക്കുവാന്‍ എത്രമാത്രം ഔത്സുക്യം ഉളവാക്കി! അതുപോലെതന്നെ എത്ര ധാര്‍മികരോഷവും എത്ര അമ്പരപ്പും എത്ര അത്യാകാംക്ഷയും എത്ര ശുഷ്കാന്തിയും ദുഷ്പ്രവൃത്തിക്കു ശിക്ഷ നല്‌കാനുള്ള സന്നദ്ധതയും നിങ്ങളില്‍ ജനിപ്പിച്ചു! എല്ലാ കാര്യത്തിലും കുറ്റമറ്റവരാണെന്നു നിങ്ങള്‍ തന്നെ തെളിയിച്ചിരിക്കുന്നു.
Malayalam (ERV) WBTC Bible
ദൈവീകമായ ദുഃഖം നിങ്ങള്‍ക്കുണ്ടായിരുന്നു. ഇപ്പോള്‍ ആ ദുഃഖം നിങ്ങള്‍ക്കെന്താണു കൊണ്ടുവന്നതെന്നു കാണുക. ആ ദുഃഖം നിങ്ങളെ വളരെ ഗൌരവക്കാരാക്കി. നിങ്ങള്‍ തെറ്റുകാരല്ലെന്നു സ്ഥാപിക്കാന്‍ നിങ്ങള്‍ക്കത് ആഗ്രഹമുണ്ടാക്കി. അതു നിങ്ങളെ കോപാകുലരും ഭീരുക്കളുമാക്കി. അത് എന്നെ കാണുന്നതിനു നിങ്ങളെ പ്രേരിപ്പിച്ചു. അതു നിങ്ങളെ ശ്രദ്ധാലുക്കളാക്കി. ശരി മാത്രം ചെയ്യുന്നതിന് അതു നിങ്ങളെ പ്രേരിപ്പിച്ചു. ആ പ്രശ്നത്തില്‍ നിങ്ങള്‍ നിങ്ങളെത്തന്നെ കുറ്റവിമുക്തരാക്കുകയും ചെയ്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദൈവഹിതപ്രകാരം നിങ്ങൾക്കുണ്ടായ ഈ ദുഃഖം എത്ര ഉത്സാഹം, എത്ര പ്രതിവാദം, എത്ര നീരസം, എത്ര ഭയം, എത്ര വാഞ്ഛ, എത്ര എരിവു, എത്ര പ്രതികാരം നിങ്ങളിൽ ജനിപ്പിച്ചു; ഈ കാര്യത്തിൽ നിങ്ങൾ നിർമ്മലന്മാർ എന്നു എല്ലാവിധത്തിലും കാണിച്ചിരിക്കുന്നു.
Malayalam 1992 MBSI
ദൈവഹിതപ്രകാരം നിങ്ങള്‍ക്കുണ്ടായ ഈ ദുഃഖം എത്ര ഉത്സാഹം, എത്ര പ്രതിവാദം, എത്ര നീരസം, എത്ര ഭയം, എത്ര വാഞ്ഛ, എത്ര എരിവു, എത്ര പ്രതികാരം നിങ്ങളില്‍ ജനിപ്പിച്ചു; ഈ കാര്‍യ്യത്തില്‍ നിങ്ങള്‍ നിര്‍മ്മലന്മാര്‍ എന്നു എല്ലാവിധത്തിലും കാണിച്ചിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദൈവഹിതപ്രകാരം നിങ്ങൾ ദുഃഖിച്ചു എന്നുള്ള ഇതേ കാര്യം നിങ്ങളിൽ എത്ര ഉത്സാഹം, എത്ര പ്രതിവാദം, എത്ര ധാർമ്മിക രോഷം, എത്ര ഭയം, എത്ര വാഞ്ഛ, എത്ര തീക്ഷ്ണത, എത്ര പ്രതികാരം നിങ്ങളിൽ ഉളവാക്കി! ഈ കാര്യത്തിലെല്ലാം നിങ്ങൾ കുറ്റമില്ലാത്തവർ എന്ന് എല്ലാവിധത്തിലും കാണിച്ചിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദൈവഹിതപ്രകാരം നിങ്ങള്‍ക്കുണ്ടായ ഈ ദുഃഖം എത്ര ഉത്സാഹം, എത്ര പ്രതിവാദം, എത്ര നീരസം, എത്ര ഭയം, എത്ര വാഞ്ഛ, എത്ര എരിവ്, എത്ര പ്രതികാരം നിങ്ങളില്‍ ജനിപ്പിച്ചു; ഈ കാര്യത്തില്‍ നിങ്ങള്‍ നിര്‍മ്മലന്മാര്‍ എന്ന് എല്ലാവിധത്തിലും കാണിച്ചിരിക്കുന്നു.
Malayalam Bible POC-ML 2013
ദൈവികമായ ഈ ദുഃഖം എത്രയധികം ഉത്‌സാഹവും നിഷ്‌കളങ്കത തെളിയിക്കാനുള്ള താത്‌പര്യവും ധാര്‍ മികരോഷവും ഭയവും ആകാംക്‌ഷയും തീക്‌ഷ്‌ണതയും നീതിവാഞ്‌ഛയുമാണ്‌ നിങ്ങളിലെല്ലാം ഉളവാക്കിയിരിക്കുന്നത്‌ എന്നു മനസ്‌സിലാക്കുവിന്‍. നിങ്ങള്‍ നിര്‍ദോഷരാണെന്ന്‌ എല്ലാ പ്രകാരത്തിലും തെളിയിച്ചിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദൈവികമായ ഈ ദുഃഖം നിങ്ങളിൽ ഉത്സാഹം, നിരപരാധിത്വം തെളിയിക്കാനുള്ള ശുഷ്കാന്തി, ധാർമികരോഷം, ഭയം, അഭിവാഞ്ഛ, തീക്ഷ്ണത, നീതിബോധം തുടങ്ങിയവയെല്ലാം എത്രയധികം ഉളവാക്കി എന്നറിയുക. ഇവയാൽ നിങ്ങൾ നിഷ്കളങ്കരെന്നു സ്വയം തെളിയിച്ചിരിക്കുന്നു.