2 Corinthians 7:12 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതുകൊണ്ട് ആ കത്തു ഞാന്‍ എഴുതിയത് അന്യായം ചെയ്തവനെ ഉദ്ദേശിച്ചോ, അന്യായത്തിനു വിധേയനായവനെ ഉദ്ദേശിച്ചോ അല്ല; മറിച്ച്, ഞങ്ങളോടുള്ള നിങ്ങളുടെ കൂറും വിശ്വസ്തതയും യഥാര്‍ഥത്തില്‍ എത്ര ആഴമേറിയതാണെന്നു ദൈവമുമ്പാകെ വ്യക്തമാക്കുന്നതിനാണ്.
Malayalam (ERV) WBTC Bible
ഞാന്‍ ആ കത്തെഴുതിയതു ഉപദ്രവം ചെയ്തവനോ, ഉപദ്രവിക്കപ്പെട്ടവനോ വേണ്ടിയുമല്ല. പക്ഷേ നിങ്ങള്‍ക്കു ഞങ്ങളുടെ മേലുള്ള ശുഷ്കാന്തി ദൈവത്തിനു മുന്പാകെ കാണിക്കുന്നതിനായിരുന്നു ഞാന്‍ ആ കത്തെഴുതിയത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ നിങ്ങൾക്കു എഴുതിയതു അന്യായം ചെയ്തവൻനിമിത്തം അല്ല, അന്യായം അനുഭവിച്ചവൻ നിമിത്തവുമല്ല, ഞങ്ങൾക്കു വേണ്ടിയുള്ള നിങ്ങളുടെ ഉത്സാഹം ദൈവത്തിൻ മുമ്പാകെ നിങ്ങളുടെ ഇടയിൽ വെളിപ്പെടേണ്ടതിന്നു തന്നേ.
Malayalam 1992 MBSI
ഞാന്‍ നിങ്ങള്‍ക്കു എഴുതിയതു അന്യായം ചെയ്തവന്‍ നിമിത്തം അല്ല, അന്യായം അനുഭവിച്ചവന്‍ നിമിത്തവുമല്ല, ഞങ്ങള്‍ക്കു വേണ്ടിയുള്ള നിങ്ങളുടെ ഉത്സാഹം ദൈവത്തിന്‍ മുമ്പാകെ നിങ്ങളുടെ ഇടയില്‍ വെളിപ്പെടേണ്ടതിന്നു തന്നേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ നിങ്ങൾക്ക് എഴുതിയത് അന്യായം ചെയ്തവൻനിമിത്തമോ, അന്യായം അനുഭവിച്ചവൻ നിമിത്തമോ അല്ല, ഞങ്ങൾക്ക് വേണ്ടിയുള്ള നിങ്ങളുടെ ഉത്സാഹം ദൈവത്തിനു മുമ്പാകെ നിങ്ങൾക്കു വെളിപ്പെടേണ്ടതിന് തന്നെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ നിങ്ങള്‍ക്ക് എഴുതിയത് അന്യായം ചെയ്തവന്‍ നിമിത്തം അല്ല, അന്യായം അനുഭവിച്ചവന്‍ നിമിത്തവുമല്ല, ഞങ്ങള്‍ക്കുവേണ്ടിയുള്ള നിങ്ങളുടെ ഉത്സാഹം ദൈവത്തിന്‍ മുമ്പാകെ നിങ്ങളുടെ ഇടയില്‍ വെളിപ്പെടേണ്ടതിനുതന്നെ.
Malayalam Bible POC-ML 2013
അപരാധം ചെയ്‌തവനെ പ്രതിയോ, അപരാധത്തിന്‌ ഇരയായവനെപ്രതിയോ അല്ല ഞാന്‍ നിങ്ങള്‍ക്ക്‌ എഴുതിയത്‌;പ്രത്യുത, ഞങ്ങളോടു നിങ്ങള്‍ക്കുള്ള താത്‌ പര്യം ദൈവസന്നിധിയില്‍ വെളിപ്പെടേണ്ടതിനാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞാൻ ആ കത്ത് നിങ്ങൾക്ക് എഴുതിയത് ആ ദ്രോഹം പ്രവർത്തിച്ച വ്യക്തിയെയോ ദ്രോഹം സഹിച്ച വ്യക്തിയെയോ ഉദ്ദേശിച്ച് ആയിരുന്നില്ല; പിന്നെയോ, ഞങ്ങളോടു നിങ്ങൾക്കുള്ള സ്നേഹാദരങ്ങൾ എത്രയെന്നു ദൈവസന്നിധിയിൽ, നിങ്ങൾക്കുതന്നെ കണ്ടു മനസ്സിലാക്കാൻവേണ്ടി ആയിരുന്നു.