2 Corinthians 7:13 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതുകൊണ്ട് ഞങ്ങള്‍ക്കു പ്രോത്സാഹനം ലഭിക്കുകയും ചെയ്തു. അതിനു പുറമേ നിങ്ങളുടെ എല്ലാവരുടെയും സഹായത്താല്‍ തന്‍റെ യാത്രയില്‍ തീത്തോസിനുണ്ടായ സന്തോഷം ഞങ്ങള്‍ക്ക് ആനന്ദം ഉളവാക്കുകയും ചെയ്തു.
Malayalam (ERV) WBTC Bible
അതുകൊണ്ടാണു ഞങ്ങള്‍ ആശ്വസിപ്പിക്കപ്പെട്ടത്. ഞങ്ങള്‍ വളരെ ആശ്വസിപ്പിക്കപ്പെട്ടു. കൂടാതെ തീത്തൊസിന്‍റെ ആഹ്ലാദത്തില്‍ ഞങ്ങള്‍ക്കു കൂടുതല്‍ സന്തോഷമുളവായി. നിങ്ങളെല്ലാവരും അവന്‍റെ മനസ്സിന് സ്വസ്ഥത നല്‍കി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതുകൊണ്ടു ഞങ്ങൾക്കു ആശ്വാസം വന്നിരിക്കുന്നു; ഞങ്ങളുടെ ആശ്വാസമൊഴികെ തീതൊസിന്റെ മനസ്സിന്നു നിങ്ങളെല്ലാവരാലും തണുപ്പു വന്നതുകൊണ്ടു അവന്നുണ്ടായ സന്തോഷംനിമിത്തം ഞങ്ങൾ എത്രയും അധികം സന്തോഷിച്ചു.
Malayalam 1992 MBSI
അതുകൊണ്ടു ഞങ്ങള്‍ക്കു ആശ്വാസം വന്നിരിക്കുന്നു; ഞങ്ങളുടെ ആശ്വാസമൊഴികെ തീതൊസിന്റെ മനസ്സിന്നു നിങ്ങളെല്ലാവരാലും തണുപ്പു വന്നതുകൊണ്ടു അവന്നുണ്ടായ സന്തോഷംനിമിത്തം ഞങ്ങള്‍ എത്രയും അധികം സന്തോഷിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതുകൊണ്ട് ഞങ്ങൾ ആശ്വസിച്ചിരിക്കുന്നു; ഞങ്ങളുടെ ആശ്വാസം കൂടാതെ, തീത്തോസിന്റെ മനസ്സിന് നിങ്ങളെല്ലാവരാലും ഉന്മേഷം വന്നതുകൊണ്ട്, അവനുണ്ടായ സന്തോഷംനിമിത്തം ഞങ്ങൾ എത്രയും അധികം സന്തോഷിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതുകൊണ്ടു ഞങ്ങള്‍ക്ക് ആശ്വാസം വന്നിരിക്കുന്നു; ഞങ്ങളുടെ ആശ്വാസമൊഴികെ തീത്തൊസിന്‍റെ മനസ്സിനു നിങ്ങളെല്ലാവരാലും തണുപ്പ് വന്നതുകൊണ്ട് അവനുണ്ടായ സന്തോഷം നിമിത്തം ഞങ്ങള്‍ എത്രയും അധികം സന്തോഷിച്ചു.
Malayalam Bible POC-ML 2013
തന്‍മൂലം, ഞങ്ങള്‍ക്ക് ആശ്വാസമായി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇതെല്ലാം ഞങ്ങളെ ധൈര്യപ്പെടുത്തിയിരിക്കുന്നു. ഞങ്ങൾക്കു ലഭിച്ച പ്രോത്സാഹനത്തിനു പുറമേ, നിങ്ങൾ തീത്തോസിന്റെ ഹൃദയത്തെ സമാശ്വസിപ്പിച്ചതിലൂടെ അവനുണ്ടായ ആനന്ദത്തിൽ ഞങ്ങളും അത്യന്തം ആനന്ദിച്ചു.