2 Corinthians 7:14 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഞാന്‍ അയാളോടു നിങ്ങളെപ്പറ്റി പ്രശംസിച്ചു. അതില്‍ എനിക്കു ലജ്ജിക്കേണ്ടി വന്നില്ല. എല്ലായ്പോഴും ഞങ്ങള്‍ നിങ്ങളോടു സത്യമാണു സംസാരിച്ചിട്ടുള്ളത്. അതുപോലെതന്നെ തീത്തോസിനോടു നിങ്ങളെപ്പറ്റി ശ്ലാഘിച്ചു സംസാരിച്ചതും സത്യമാണെന്നു തെളിഞ്ഞിരിക്കുന്നു.
Malayalam (ERV) WBTC Bible
നിങ്ങളെക്കുറിച്ച് ഞാന്‍ തീത്തൊസിനു മുന്പില്‍ പ്രശംസ നടത്തി. നിങ്ങളുടെ കാര്യത്തില്‍ എനിക്കു തെറ്റു പറ്റിയില്ലെന്നും നിങ്ങള്‍ തെളിയിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവനോടു നിങ്ങളെക്കുറിച്ചു വല്ലതും പ്രശംസിച്ചിട്ടുണ്ടെങ്കിൽ ഞാൻ ലജ്ജിച്ചു പോയിട്ടില്ല; ഞങ്ങൾ നിങ്ങളോടു സകലവും സത്യമായി പറഞ്ഞതുപോലെ തീതൊസിനോടു ഞങ്ങൾ പ്രശംസിച്ചതും സത്യമായി വന്നു.
Malayalam 1992 MBSI
അവനോടു നിങ്ങളെക്കുറിച്ചു വല്ലതും പ്രശംസിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ ലജ്ജിച്ചു പോയിട്ടില്ല; ഞങ്ങള്‍ നിങ്ങളോടു സകലവും സത്യമായി പറഞ്ഞതുപോലെ തീതൊസിനോടു ഞങ്ങള്‍ പ്രശംസിച്ചതും സത്യമായി വന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവനോട് നിങ്ങളെക്കുറിച്ച് വല്ലതും പ്രശംസിച്ചിട്ടുണ്ടെങ്കിൽ ഞാൻ ലജ്ജിച്ചു പോയിട്ടില്ല; എന്നാൽ, ഞങ്ങൾ നിങ്ങളോട് സകലവും സത്യമായി പറഞ്ഞതുപോലെ തീത്തോസിനോട് ഞങ്ങൾ പ്രശംസിച്ചതും സത്യമായി തെളിഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവനോട് നിങ്ങളെക്കുറിച്ചു വല്ലതും പ്രശംസിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ ലജ്ജിച്ചുപോയിട്ടില്ല; ഞങ്ങള്‍ നിങ്ങളോടു സകലവും സത്യമായി പറഞ്ഞതുപോലെ തീത്തൊസിനോട് ഞങ്ങള്‍ പ്രശംസിച്ചതും സത്യമായി വന്നു.
Malayalam Bible POC-ML 2013
നിങ്ങളെ പ്രശംസിച്ച് ഞാന്‍ അവനോടു ചിലതു സംസാരിച്ചുവെന്നതില്‍ എനിക്കു ലജ്‌ജിക്കേണ്ടിവന്നില്ല. ഞങ്ങള്‍ നിങ്ങളോടു പറഞ്ഞതെല്ലാം സത്യമായിരിക്കുന്നതുപോലെ, തീത്തോസിനോടു ഞങ്ങള്‍ മേനി പറഞ്ഞതും സത്യമാണെന്നു തെളിഞ്ഞിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞാൻ നിങ്ങളെക്കുറിച്ചു പ്രശംസാപൂർവം അവനോടു സംസാരിച്ചിരുന്നു; നിങ്ങൾ എനിക്കു ലജ്ജിക്കാൻ ഇടവരുത്തിയില്ല. ഞങ്ങൾ നിങ്ങളോടു സംസാരിച്ചതെല്ലാം സത്യമായിരുന്നതുപോലെ, തീത്തോസിനോടു നിങ്ങളെപ്പറ്റി പ്രശംസിച്ചതും സത്യമെന്നു തെളിഞ്ഞിരിക്കുന്നു.