2 Corinthians 7:15 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിങ്ങള്‍ എല്ലാവരും അയാളുടെ ഉപദേശം ഭയത്തോടും വിറയലോടും അനുസരിച്ചു എന്നുള്ളതും എങ്ങനെ അയാളെ സ്വീകരിച്ചു എന്നുള്ളതും ഓര്‍ക്കുമ്പോള്‍ അയാള്‍ക്കു നിങ്ങളോടുള്ള സ്നേഹം അത്യന്തം വര്‍ധിക്കുന്നു.
Malayalam (ERV) WBTC Bible
നിങ്ങളെല്ലാവരും അനുസരിക്കാന്‍ തയ്യാറായിരുന്നു എന്നും ഓര്‍ക്കുന്പോള്‍ നിങ്ങളിലുള്ള അവന്‍റെ സ്നേഹം അധികം വര്‍ദ്ധിക്കുന്നു. നിങ്ങള്‍ അവനെ ഭയത്തോടും വിറയലോടും സ്വീകരിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവനെ ഭയത്തോടും വിറയലോടും കൈക്കൊണ്ടതിൽ നിങ്ങളെല്ലാവരും കാണിച്ച അനുസരണം അവൻ ഓർക്കുമ്പോൾ നിങ്ങളോടുള്ള അവന്റെ അനുരാഗം അത്യന്തം വർദ്ധിക്കുന്നു.
Malayalam 1992 MBSI
അവനെ ഭയത്തോടും വിറയലോടും കൈക്കൊണ്ടതില്‍ നിങ്ങളെല്ലാവരും കാണിച്ച അനുസരണം അവന്‍ ഔര്‍ക്കുംമ്പോള്‍ നിങ്ങളോടുള്ള അവന്റെ അനുരാഗം അത്യന്തം വര്‍ദ്ധിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവനെ ഭയത്തോടും വിറയലോടും കൈക്കൊണ്ടതിൽ നിങ്ങളെല്ലാവരും കാണിച്ച അനുസരണം അവൻ ഓർക്കുമ്പോൾ നിങ്ങളോടുള്ള അവന്റെ വാത്സല്യം അത്യന്തം വർദ്ധിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവനെ ഭയത്തോടും വിറയലോടും കൈക്കൊണ്ടതില്‍ നിങ്ങളെല്ലാവരും കാണിച്ച അനുസരണം അവന്‍ ഓര്‍ക്കുമ്പോള്‍ നിങ്ങളോടുള്ള അവന്റെ അനുരാഗം അത്യന്തം വര്‍ധിക്കുന്നു.
Malayalam Bible POC-ML 2013
നിങ്ങളെല്ലാവരുടെയും അനുസരണത്തെക്കുറിച്ചും ഭയത്തോടും വിറയലോടുംകൂടെ നിങ്ങള്‍ അവനെ സ്വീകരിച്ചതിനെക്കുറിച്ചും ഓര്‍ക്കുമ്പോള്‍ അവന്‍ വികാരതരളിത നാകുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിങ്ങൾ എത്ര അനുസരണയുള്ളവരായിരുന്നെന്നും എത്ര ഭയത്തോടും വിറയലോടും കൂടെയാണു നിങ്ങൾ അവനെ സ്വീകരിച്ചതെന്നും ഓർക്കുമ്പോൾ നിങ്ങളോടുള്ള അവന്റെ സ്നേഹം വളരെ വർധിക്കുന്നു.