2 Corinthians 7:16 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിങ്ങളെ എനിക്കു പൂര്‍ണമായി വിശ്വസിക്കുവാന്‍ കഴിയും എന്നുള്ളതിനാല്‍ ഞാന്‍ എത്രമാത്രം സന്തുഷ്ടനായിരിക്കുന്നു!
Malayalam (ERV) WBTC Bible
എനിക്കു നിങ്ങളെ പൂര്‍ണ്ണമായും വിശ്വസിക്കാമെന്നതിനാല്‍ എനിക്കു വളരെ സന്തോഷം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങളെ സംബന്ധിച്ചു എല്ലാ കാര്യത്തിലും ധൈര്യപ്പെടുവാൻ ഇടയുള്ളതിനാൽ ഞാൻ സന്തോഷിക്കുന്നു.
Malayalam 1992 MBSI
നിങ്ങളെ സംബന്ധിച്ചു എല്ലാ കാര്‍യ്യത്തിലും ധൈര്‍യ്യപ്പെടുവാന്‍ ഇടയുള്ളതിനാല്‍ ഞാന്‍ സന്തോഷിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിങ്ങളെ സംബന്ധിച്ച് എല്ലാ കാര്യത്തിലും ആത്മവിശ്വാസം ഉള്ളതിനാൽ ഞാൻ സന്തോഷിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങളെ സംബന്ധിച്ച് എല്ലാ കാര്യത്തിലും ധൈര്യപ്പെടുവാന്‍ ഇടയുള്ളതിനാല്‍ ഞാന്‍ സന്തോഷിക്കുന്നു.
Malayalam Bible POC-ML 2013
എനിക്കു നിങ്ങളില്‍ പരിപൂര്‍ണ വിശ്വാസമുള്ളതിനാല്‍ ഞാന്‍ സന്തോഷിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അങ്ങനെ എനിക്ക് നിങ്ങളിൽ പരിപൂർണവിശ്വാസമർപ്പിക്കാൻ കഴിയുമെന്നതിൽ ഞാൻ ആനന്ദിക്കുന്നു.